പാമ്പിന്റെ ഒരു കടിക്കു രണ്ടു മറുകടി നൽകിയ യുവാവ് രക്ഷപ്പെട്ടു...പാമ്പു ചത്തു...പാമ്പിൻ വിഷത്തിൽ നിന്നു രക്ഷപ്പെടാൻ മറുകടി നൽകിയാൽ മതിയെന്നതു ബിഹാർ ഗ്രാമങ്ങളിലെ വിശ്വാസമാണ്...

നമ്മുടെ നാട്ടിൽ കൃത്യമായ ചികിത്സ ഉണ്ടെങ്കിൽ പോലും പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുതലാണ്. അറിവില്ലായ്മയാണ് മരണനിരക്ക് കൂടാൻ കാരണമാകുന്നത്. ഇപ്പോഴിതാ സ്വന്തം ഗ്രാമത്തിൽ നിലനിൽക്കുന്ന അന്ധ വിശ്വാസത്തിന്റെ പേരിൽ ഒരു യുവാവ് കാണിച്ചു കൂട്ടിയതാണ് . പാമ്പിന്റെ ഒരു കടിക്കു രണ്ടു മറുകടി നൽകിയ യുവാവ് രക്ഷപ്പെട്ടു. പാമ്പു ചത്തു. നവാഡയിലെ റയിൽവേ ജീവനക്കാരനായ സന്തോഷ് ലോഹറാണ് (35) പാമ്പിനെ തിരിച്ചു കടിച്ചത്.പാമ്പിൻ വിഷത്തിൽ നിന്നു രക്ഷപ്പെടാൻ മറുകടി നൽകിയാൽ മതിയെന്നതു ബിഹാർ ഗ്രാമങ്ങളിലെ വിശ്വാസമാണ്. പാമ്പിൽ നിന്നേറ്റ വിഷം മറുകടിയിൽ പാമ്പിലേക്കു തിരിച്ചു കയറുമത്രേ. എന്തായാലും ആശുപത്രിയിൽ പ്രവേശിപ്പിച്ചു കാര്യമായ ചികിൽസയൊന്നുമില്ലാതെ തന്നെ സന്തോഷ് ലോഹർ സുഖപ്പെട്ടു.
നവാഡ രജൗലി വനമേഖലയിൽ ട്രാക്ക് പരിശോധനാ ജോലികൾക്കു ശേഷം വിശ്രമിക്കവേയാണു സന്തോഷിനെ പാമ്പു കടിച്ചത്. പാമ്പുമായി നടത്തിയ മൽപ്പിടിത്തത്തിനിടെ മറുകടി നൽകാൻ സന്തോഷ് മറന്നില്ല.ഇതിപ്പോൾ ആദ്യമായിട്ടൊന്നുമല്ല നോർത്ത് ഇന്ത്യൻ മേഖലകളിൽ എൽഎൽഎം ഇത്തരം വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിനു മുൻപും ഇത്തരത്തിലുള്ള ഞെട്ടിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻപ് ഉത്തർപ്രദേശിലെ ഹര്‍ദോയി ഗ്രാമത്തില്‍ സോനേലാലാ എന്ന് പറയുന്ന വ്യക്തിയും ഇത്തരത്തിൽ ചെയ്തിട്ടുണ്ട്. ഒരു കര്‍ഷകന്‍ ബോധരഹിതനായി വീണു കിടക്കുന്നു എന്ന് ഫോണ്‍കോള്‍108 ആംബുലന്‍സിലേക്ക് വന്നത്. ആശുപത്രിയിലെത്തി ബോധം തെളിഞ്ഞയുടന്‍ അയാള്‍ പറഞ്ഞതു കേട്ട് നിന്നവരെല്ലാം ഞെട്ടി. കഥയിങ്ങനെയാണ്...
ഒരു പാമ്പ് എന്ന കടിച്ചു. ഞാനതിന്റെ തലയില്‍ തന്നെ പിടികൂടി. തലകടിച്ചു പറിച്ചു തിന്നു. അത് ചത്തു പോയി. അല്ലാതെ ഞാനൊന്നും ചെയ്തില്ല എന്ന ഭാവത്തില്‍ അദ്ദേഹം വീണ്ടും പറഞ്ഞു തുടങ്ങി. ഞാന്‍ അതിനേയും കൊണ്ട് ഗ്രാമത്തിലേക്ക് വന്നു. ദേഷ്യം തീരാതെ വീണ്ടും വീണ്ടും തലയില്‍ തന്നെ കടിച്ചു പറിച്ചു....പക തീര്‍ക്കാന്‍ പാമ്പിനെ വീണ്ടും വീണ്ടും കടിക്കുക!.. ജീവിതത്തില്‍ ഇതേപോലൊരു കേസ് ഇതുവരെ കണ്ടിട്ടില്ലെന്ന് ഡോക്ടര്‍ സഞ്ജീവ് കുമാര്‍ പറയുന്നു.പാമ്പ് കടിച്ചതായി സോനേലാല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കടിയേറ്റ ഒരു പാടുപോലും കണ്ടെത്താനായിട്ടില്ലെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.
ദേഷ്യം മൂത്ത് പാമ്പിന്റെ തല പകുതിയോളമാണ് ഇയാള്‍ കടിച്ചുതിന്നുകളഞ്ഞത്.സോനേലാല്‍ കടിച്ചത് ഒരു പെരുമ്പാമ്പിന്റെ കുട്ടിയാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്.പാമ്പുകൾ ഭക്ഷണലഭ്യതയ്ക്കും, അവയുടെ വാസത്തിനുതകുന്ന സൗകര്യങ്ങൾക്കുമനുസരിച്ചായിരിക്കും ഒരു സ്ഥലത്ത് തങ്ങുക. അത് കൊണ്ട് തന്നെ പാമ്പുകളെ ആകർഷിക്കുന്ന രീതിയിൽ വീടും പരിസരവും നില നിർത്താതിരിക്കുക എന്നതാണ് പാമ്പ് കടിയേൽക്കാതിരിക്കാൻ ഒരു പ്രതിരോധ മാർഗ്ഗം.ഭക്ഷണ സാധനങ്ങളും മറ്റു അവശിഷ്ടങ്ങളും, ശരിയായി നിർമ്മാർജ്ജനം ചെയ്യുക. വീടിനടുത്ത് അവ കുന്നുകൂടി ഇടാതിരിക്കുക.ഇവ ഭക്ഷിക്കാനെത്തുന്ന എലികളെയും ചെറു ജീവികളെയും തേടി പാമ്പുകളും എത്തും.പ്രത്യേക പരിശീലനമില്ലാത്ത ഒരാൾ ഒരു കാരണവശാലും പാമ്പിനെ കൈകാര്യം ചെയ്യരുത്.
"ചത്ത പാമ്പിനെ " കൈകാര്യം ചെയ്യുമ്പോഴും അതീവ ജാഗ്രത വേണം!! കാരണം; ചിലപ്പോൾ പാമ്പ് ചത്തതാവണമെന്നില്ല., കൂടാതെ തല അറുത്ത് മാറ്റപ്പെട്ട രണ്ട് കഷ്ണമായി ഒരു പക്ഷേ അനങ്ങാതെ പോലും കിടക്കുന്ന പാമ്പിന് പോലും ഏകദേശം ഒരു മണിക്കൂറോളം വരെ കടിക്കുവാനും വിഷ ബാധയേൽപ്പിക്കാനും ഉള്ള കഴിവുണ്ട്. തല മാത്രം വേർപ്പെട്ടു കിടക്കുന്ന പാമ്പിനും കടിക്കാൻ സാധിക്കും. ജീവനുള്ള പാമ്പ് കടിക്കുന്നതിനേക്കാൾ ഗുരുതരം ആകാനുള്ള സാധ്യത പോലും ഉണ്ട്., ഇങ്ങനെയുള്ള പാമ്പിന്റെ കടിയേൽക്കാനും അവ മാരകമാവാനും സാധ്യതയുണ്ട്. ശരീര ഭാഗം മുറിഞ്ഞ് മാറിയ പാമ്പ് ആ വേദനയിലും മറ്റും അതി ശക്തിയായി വിഷം ശരീരത്തിൽ പ്രയോഗിക്കാൻ സാധ്യതയുണ്ട് എന്നതാണ് കാരണം.
https://www.facebook.com/Malayalivartha
























