ഒടുവില്‍ മൗനം വെടിഞ്ഞ് നൂപൂര്‍ ശര്‍മ്മ... ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മക്കെതിരെ രാജ്യത്ത് വലിയ രീതിയിലുള്ള വിമര്‍ശനമായിരുന്നു ഉയര്‍ന്നത്

നബി വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മക്കെതിരെ രാജ്യത്ത് വലിയ രീതിയിലുള്ള വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. പിന്നാലെ രാഷ്ട്രീയത്തില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു നൂപുര്‍ ശര്‍മ്മ. ഒടുവിലിതാ മൗനം വെടിഞ്ഞിരിക്കുകയാണ് നൂപൂര്‍ ശര്‍മ്മ. രണ്ട് വര്‍ഷം മുമ്പ് നടത്തിയ വിവാദ പ്രസ്താവനയ്ക്ക് ശേഷമാണിത്.
ഗാസിയാബാദിലെ രാംപ്രസ്ഥ ഗ്രീന്‍ കാമ്പസില്‍ സംഘടിപ്പിച്ച ഭഗവത് കഥയിലാണ് മുന്‍ ബിജെപി നേതാവ് കൂടിയായിരുന്ന നൂപുര്‍ ശര്‍മ്മ മൗനം വെടിഞ്ഞത്. പൊതുപരിപാടിയില്‍ വെച്ച് പല വിഷയങ്ങളിലും തന്റെ അഭിപ്രായം നൂപുര്‍ തുറന്നു പറഞ്ഞു. ഈ രാജ്യത്ത് സനാതനികളെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് നൂപൂര്‍ ആരോപിച്ചു.
ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഹിന്ദുക്കള്‍ അക്രമികളാണെന്ന് പറയുമ്പോഴോ സനാതനികളെ തുടച്ചു നീക്കണമെന്ന് മറ്റു ചിലര്‍ പറയുമ്പോഴോ ആ ഗൂഢാലോചന മനസിലാകണമെന്നും രാഹുല്‍ ഗാന്ധിയുടെ പേര് പറയാതെ നൂപൂര്‍ പറഞ്ഞു. ഹിന്ദുക്കള്‍ അക്രമാസക്തരാണെങ്കില്‍ സ്വന്തം രാജ്യത്ത് ഒരു ഹിന്ദു മകള്‍ക്ക് ഇത്രയും സുരക്ഷയില്‍ ജീവിക്കേണ്ടി വരില്ലെന്നും നൂപൂര്‍ ശര്‍മ പറഞ്ഞു.
കാമ്പസിലെ ദുര്‍ഗ്ഗാ ക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠാ പരിപാടിയുടെ കീഴില്‍ കഴിഞ്ഞ 4 ദിവസമായി ഭഗവത് കഥ നടക്കുന്നുണ്ടെന്ന് ഭഗവത് കഥ സംഘാടകനും രാമപ്രസ്ഥ ഗ്രൂപ്പ് ചീഫ് ജനറല്‍ മാനേജരുമായ ഭാസ്‌കര്‍ ഗാന്ധി പറഞ്ഞു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ നൂപുര്‍ ശര്‍മ്മയും എത്തിയിരുന്നു. നൂപൂര്‍ ശര്‍മ്മയാണ് ഇക്കാര്യം പോസ്റ്റ് ചെയ്തത് അടുത്തിടെ, നൂപൂര്‍ ശര്‍മ്മ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഒരു പോസ്റ്റില്‍ അക്രമാസക്തരായ ഹിന്ദുക്കള്‍ ഹിന്ദുക്കളുടെ വംശഹത്യയെക്കുറിച്ച് സംസാരിക്കുന്നവരല്ലെന്ന് പറഞ്ഞിരുന്നു.
2022 ല്‍, ഒരു ടിവി വാര്‍ത്താ ചാനലിലെ സംവാദത്തിനിടെ, ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത് ന്യൂനപക്ഷ സമുദായത്തിലെ ആളുകളെ രോഷാകുലരാക്കി. വലിയ സംഘര്‍ഷമാണ് പിന്നാലെ രാജ്യത്ത് നടന്നത്.
https://www.facebook.com/Malayalivartha
























