ഐ.എസ് ബന്ധം: രണ്ടു പേര്‍ അറസ്റ്റില്‍

ഹൈദരാബാദില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര ബന്ധം ആരോപിച്ച് രണ്ടു യുവാക്കള്‍ കൂടി അറസ്റ്റിലായി. രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തുവരുന്ന ഇവരെ ഇന്നു ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.
ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഇന്ത്യയിലെ ശാഖയായ 'ജനൂദ് ഉള്‍ കലീഫ ഇ ഹിന്ദ്' (ഇന്ത്യയിലെ ഖലീഫയുടെ സേന) പ്രവര്‍ത്തകരാണിവരെന്ന് പോലീസ് അറിയിച്ചു. ജനൂദ് ഉള്‍ കലീഫ ഇ ഹിന്ദിലെ 14 പേരെ ഇതിനകം എന്‍.ഐ.എ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുപ്രധാനകേന്ദ്രങ്ങളില്‍ സ്‌ഫോടനത്തിന് പദ്ധതിയിടവേയാണ് ഇവരെ പിടികൂടിയത്. പിടിയിലായവര്‍ക്ക് സിറിയയിലെ ഐ.എസിന്റെ സജീവ പ്രവര്‍ത്തകരുമായി നിരന്തര ബന്ധമുണ്ടായിരുന്നുവെന്ന് എന്‍.ഐ.എ കണ്ടെത്തിയിരുന്നു. ഇവര്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത് സ്‌കൈപ്പ്, സിഗ്‌നല്‍, ട്രില്യണ്‍, സാമൂഹിക മാധ്യമങ്ങള്‍ എന്നിവ വഴിയാണ് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























