നാഗ്പുരിലെ തടവുകാര്‍ക്ക് എടിഎം കാര്‍ഡ് സംവിധാനം ഒരുക്കുന്നു

ഇതാദ്യമായി തടവുകാര്‍ക്ക് എസ്ബിഐ എടിഎം കാര്‍ഡ് സംവിധാനം ഒരുക്കുന്നു. നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലെ 140 തടവുകാര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഇതിന്റെ പ്രയോജനം ലഭിക്കുക. രണ്ടാംഘട്ടത്തില്‍ 10,000 പേര്‍ക്ക് എടിഎം കാര്‍ഡുകള്‍ ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന തടവുകാര്‍ക്കാണ് എടിഎം കാര്‍ഡുകള്‍ ലഭിക്കുകയെന്നു ജയില്‍ എഡിജിപി ഡോ. ഭൂഷണ്‍കുമാര്‍ ഉപാധ്യായ പറഞ്ഞു.
ജയിലിനുള്ളിലെ ഉപയോഗത്തിനു മാത്രമാണിത്. നിത്യോപയോഗ സാധനങ്ങളായ സോപ്പ്, ഹെയര്‍ ഓയില്‍, ഭക്ഷണം എന്നിവ എടിഎം കാര്‍ഡ് ഉപയോഗിച്ചു വാങ്ങാം. മാസം 2500 രൂപ വരെ ചെലവഴിക്കാം. ബന്ധുക്കള്‍ക്ക് 2500 രൂപവരെ തടവുകാരന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാം. നാഗ്പുര്‍ ജയിലില്‍ മൂന്നുമാസത്തെ യോഗ പരിശീലനവും നടക്കുന്നുണ്ട്. അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തടവുകാര്‍ക്കൊപ്പം യോഗ പരിശീലിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























