Widgets Magazine
22
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്‌ദ സന്ദേശങ്ങളും സത്യവാങ്‌മൂലത്തിൽ: നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്ന വീഡിയോ രാഹുലിന്റെ ഫോണിലുണ്ടെന്നും പരാതിക്കാരി; പത്തോളം പീഡനക്കേസുകൾ: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെ ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ സത്യവാങ്മൂലം കോടതിയിൽ...


അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...


ശബരിമല സ്വർണ്ണക്കൊള്ള ..എ പത്മകുമാർ, മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി..ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല..


പ്രതി ഷിംജിത അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് കുടുംബം..സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ ?ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകിയെന്നും കുടുംബം..


സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ കേന്ദ്രം.. രാത്രി 11.30 വരെ 0.4 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം..

ഉത്തർപ്രദേശ് മുഖ്യമന്ത്രി എന്നനിലയിലുള്ള യോഗി ആദിത്യനാഥിന്റെ, ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് ഏറക്കുറെ വ്യക്തമായി... കൂടിക്കാഴ്ചയിൽ അദ്ദേഹം രാജി സന്നദ്ധത അറിയിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ...

18 JULY 2024 06:25 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിന് ശേഷം വലിയ രീതിയിൽ വോട്ട് കുറഞ്ഞ സംസ്ഥാനങ്ങളിൽ എല്ലാം തന്നെ എന്താണ് അതിനുള്ള കാരണമെന്ന് കണ്ടെത്താനുള്ള കർശനമായ നിർദ്ദേശം എല്ലാം നൽകി കഴിഞ്ഞു. അതിൽ ഏറ്റവും ഞെട്ടിച്ചത് ഉത്തർ പ്രദേശ് ആയിരുന്നു .
ഉത്തർപ്രദേശ് മുഖ്യമന്ത്രി എന്നനിലയിലുള്ള യോഗി ആദിത്യനാഥിന്റെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് ഏറക്കുറെ വ്യക്തമായി. ഇന്നലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഭൂപേന്ദ്രസിംഗ് ചൗധരി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ അദ്ദേഹം രാജി സന്നദ്ധത അറിയിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ബിജെപിക്ക് ഏറെ നിർണായകമായ ഉത്തർപ്രദേശിൽ പാർട്ടിയുടെ ഭാവിയെപ്പോലും ബാധിക്കുന്ന സംഘടനാ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

 

കഴിഞ്ഞദിവസം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ച് സാധാരണ പ്രവർത്തകനായി തുടരാനാണ് താൽപ്പര്യമെന്ന് നദ്ദയെ മൗര്യ അറിയിച്ചതായാണ് റിപ്പോർട്ട്.മൗര്യയും യോഗിയും തമ്മിൽ ഏറെ നാളായി അത്ര സ്വരചേർച്ചയിലായിരുന്നില്ല. യോഗി നടപ്പാക്കുന്ന പല പദ്ധതികളും സംസ്ഥാനത്ത് പാർട്ടിയുടെ അടിത്തറ ഇളക്കുന്നതാണെന്ന് മൗര്യ പാർട്ടി വേദികളിൽ സൂചിപ്പിച്ചിരുന്നുവെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പുകഞ്ഞുകൊണ്ടിരുന്ന പ്രശ്നം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ ദയനീയ പ്രകടനത്തോടെ മറനീക്കി പുറത്തുവന്നു. യോഗി ഉദ്യോഗസ്ഥർക്ക് അമിത സ്വാതന്ത്ര്യം നൽകിയെന്നും തിരഞ്ഞെടുപ്പുസമയത്ത് ഉദ്യോഗസ്ഥർ പാർട്ടിക്ക് എതിരായിരുന്നുവെന്നും ഇതാണ് പ്രകടനം മോശമാവാൻ കാരണമെന്നുമാണ് യോഗി വിരുദ്ധർ പ്രചരിപ്പിക്കുന്നത്.


അടുത്തിടെ ദേശീയ അദ്ധ്യക്ഷൻ നദ്ദ ഉൾപ്പടെ പങ്കെടുത്ത പാർട്ടി പരിപാടി യോഗിയും മൗര്യയും തമ്മിലുള്ള വിഴുപ്പഴക്കലിന്റെ വേദിയുമായി. സംസ്ഥാനത്തെ മോശം പ്രകടനത്തെക്കുറിച്ച് പരാമർശിക്കെ സർക്കാരിനെക്കാൾ വലുതാണ് സംഘടനയെന്നും സംഘടനയെക്കാൾ വലുതാവാൻ ആർക്കും കഴിയില്ലെന്നും മൗര്യ പറഞ്ഞു. അമിത ആത്മവിശ്വാസമായിരുന്നു പാർട്ടിയുടെ മോശം പ്രകടനത്തിന് കാരണമെന്ന് വിശദീകരിച്ച് യോഗി തിരിച്ചടിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിലുള്ള വിള്ളലിന്റെ ആഴം എത്രത്തോളമുണ്ടെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷനുതന്നെ മനസിലായി. ഡൽഹിയിലെത്തിയ നദ്ദ ഇക്കാര്യം പ്രധാനമന്ത്രിയെയും അമിത് ഷായെയും അറിയിച്ചതായാണ് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിലാണോ പ്രധാനമന്ത്രിയും പാർട്ടി സംസ്ഥാന അദ്ധ്യക്ഷനും തമ്മിൽ കൂടിക്കാഴ്ച നടന്നതെന്ന് വ്യക്തമല്ല.

 

പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മോദിയുൾപ്പടെയുളള ഉന്നതർ മുഖ്യമന്ത്രി യോഗിയുമായി ഉടൻ കൂടിക്കാഴ്ച നടത്തിയേക്കും. ഇതിലായിരിക്കും നിർണായ തീരുമാനങ്ങൾ ഉണ്ടാവുക. കേന്ദ്ര നേതൃത്വം സംസ്ഥാനത്ത് ഉടൻ ഇടപെടണമെന്ന് ഭൂരിപക്ഷം ബി ജെപി എംഎൽഎമാരും ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇടപെടാതെ മാറിനിന്നാൽ അത് പാർട്ടി സംസ്ഥാന ഘടകത്തിൽ ഒരു പൊട്ടിത്തെറിക്ക് ഇടയാക്കിയേക്കുമെന്നും നേതൃത്വം ഭയക്കുന്നുണ്ട്. നേതൃമാറ്റം അല്ലാതെ ഒന്നുകൊണ്ടും തൃപ്തരാവില്ല എന്ന ഉറച്ച നിലപാടിലാണ് യോഗി വിരുദ്ധർ.ആ നിലയ്ക്ക് യോഗിയുടെ വാക്കുകൾ കൂടി പരിഗണിച്ചശേഷമായിരിക്കും തീരുമനം എന്നാണ് റിപ്പോർട്ടുകൾ.

 

എന്നാൽ ആർഎസ്എസിന്റെ പിന്തുണയുളള യോഗിയെ ഒതുക്കുക ബിജെപിക്ക് അത്ര എളുപ്പമാവില്ല.ബിജെപിയുടെ മോശം പ്രകടനത്തെ സംബന്ധിച്ച് റിപ്പോർട്ടിൽ പറയുന്ന കാരണങ്ങൾ...സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെയും ഭരണത്തിൻ്റെയും സ്വേച്ഛാധിപത്യവും ഉന്നതാധികാരവും.സർക്കാരിനെതിരെ പാർട്ടി പ്രവർത്തകർക്ക് അതൃപ്തി.കഴിഞ്ഞ 6 വർഷമായി തുടർച്ചയായി സർക്കാർ ജോലികളിൽ പേപ്പർ ചോർച്ച.സർക്കാർ ജോലിയിലേക്കുള്ള കരാർ ജീവനക്കാരുടെ നിയമനത്തിൽ സംസ്ഥാന സർക്കാർ പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകിയതോടെയാണ് സംവരണം നിർത്തലാക്കണമെന്ന പ്രതിപക്ഷപ്രശ്നം ശക്തമായത്.രജപുത്ര സമുദായത്തിന് പാർട്ടിയോടുള്ള അതൃപ്തി.ഭരണഘടന മാറ്റുന്നത് സംബന്ധിച്ച് പാർട്ടി നേതാക്കൾ നൽകുന്ന പ്രസ്താവനകൾ.നേരത്തെ ടിക്കറ്റ് വിതരണം ചെയ്തതിനാൽ 6, 7 ഘട്ട വോട്ടിംഗ് വരെ തൊഴിലാളികളുടെ ആവേശം കുറഞ്ഞു.

 

പഴയ പെൻഷൻ പ്രശ്നം സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ പ്രതിധ്വനിച്ചു.കരസേനാംഗങ്ങൾക്കായുള്ള അഗ്നിപഥ് റിക്രൂട്ട്‌മെൻ്റ് പദ്ധതി വലിയ പ്രശ്‌നമായി.ബിജെപിയുടെ പ്രധാന വോട്ടർമാരുടെ പേരുകൾ വോട്ടേഴ്‌സ് പട്ടികയിൽ നിന്ന് താഴെത്തട്ടിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു. മിക്കവാറും എല്ലാ സീറ്റുകളിലും പാർട്ടിയുടെ പ്രധാന വോട്ടർമാരുടെ 30,000-40,000 പേരുകൾ നീക്കം ചെയ്യപ്പെട്ടു.യാദവ ഇതര ഒബിസികളിൽ (കുർമി, കോറി, മൗര്യ, ശാക്യ, ലോധ് ജാതികൾ) ബിജെപിക്ക് ലഭിച്ച വോട്ടുകളുടെ ശതമാനം കുറഞ്ഞതായും ആഭ്യന്തര റിപ്പോർട്ട് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബേബിക്ക് പാത്രം കഴുകാന്‍ മാത്രമല്ല നന്നായി പാചകം ചെയ്യാനും അറിയാം: എം എ ബേബിയെ പരിഹസിക്കുന്നവര്‍ക്ക് ശിവന്‍കുട്ടിയുടെ മറുപടി  (37 minutes ago)

വര്‍ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ; മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതല്‍  (48 minutes ago)

കമലേശ്വരത്ത് അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തി: കുടുംബഗ്രൂപ്പില്‍ ആത്മഹത്യാ സന്ദേശമയച്ചു  (1 hour ago)

പ്രൊഫസര്‍ ഡോ. പി രവീന്ദ്രനെ കാലിക്കറ്റ് വിസിയായി നിയമിച്ച് ഗവര്‍ണര്‍  (1 hour ago)

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് ധരിച്ച് വീഡിയോ ചിത്രീകരിക്കുന്ന മലയാളി യുവാവ് അറസ്റ്റില്‍  (1 hour ago)

മണിപ്പൂരിലെ അവസ്ഥ ഇപ്പോഴും മോശമാണ്: മണിപ്പൂരില്‍ പോകാന്‍ വൈകിയതിന്റെ കാരണം മോദി പറയണമെന്ന് ബിനോയ് വിശ്വം  (1 hour ago)

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു  (2 hours ago)

ശരീരഭാരം കുറയ്ക്കാന്‍ യുട്യൂബ് നോക്കി മരുന്ന് കഴിച്ച് തമിഴ്‌നാട്ടില്‍ 19കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇപ്പോഴാണ് ശരിക്കും വൈറലായത്ഷിം...ജിതയുടെ അറസ്റ്റിന് പിന്നാലെ ഫേസ് ബുക്ക് പോസ്റ്റുമായി എം എം മണി എംഎല്‍എ  (2 hours ago)

യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റര്‍ക്ക് ജാമ്യം  (2 hours ago)

'നൽകിയത് 200 പവൻ, 25 ദിവസംമാത്രം കൂടെ താമസിച്ച് ഉപേക്ഷിച്ചു'; കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയത് സയനൈഡ് കഴിച്ച്.... ജീവനൊടുക്കുന്നതിന് മുൻപ് ബന്ധുക്കൾക്ക് ഫോണിലൂടെ അയച്ച കുറിപ്പിൽ എല്ലാം വ്യ  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള: പ്രധാന പ്രതികളുടെ 1.3 കോടി വില വരുന്ന സ്വത്തുക്കള്‍ ഇ. ഡി മരവിപ്പിച്ചു  (2 hours ago)

തീപ്പൊരി പ്രകടനം..!35 പന്തുകൾ നേരിട്ട അഭിഷേക് എട്ടു സിക്‌സും അഞ്ച് ഫോറുമടക്കം 84 റൺസ്  (2 hours ago)

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾ ശ്രദ്ധിക്കൂ; ഇനി പഴയ രീതിയില്ല, എല്ലാം മാറിമറിഞ്ഞൂ  (2 hours ago)

അറസ്റ്റിലായ പ്രതി ഷിംജിത റിമാന്‍ഡില്‍.....കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് ഷിംജിത മുസ്തഫയെ റിമാന്‍ഡ് ചെയ്തത്  (2 hours ago)

Malayali Vartha Recommends