ജയില്‍ കയറ്റിയ ഉമ്മ

മാര്‍ക്കറ്റിനുള്ളില്‍വച്ച് പതിനേഴുകാരിയെ പരസ്യമായി ചുംബിച്ച പത്തൊമ്പതുകാരനെ പൊലീസ് അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ അമ്മയുടെ മുന്നില്‍ വച്ചു നടത്തിയ ഈ പരസ്യചുംബനം നവിമുംബൈയ്ക്കു സമീപമായിരുന്നു. ഇവരുടെ പരാതിയെത്തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയും യുവാവും തമ്മില്‍ അടുപ്പത്തിലായിരുന്നു. അടുത്തിടെ ഈ വിവരം പെണ്‍കുട്ടിയുടെ വീട്ടിലറിഞ്ഞു. യുവാവുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി അതിനു തയ്യാറായി. കുറച്ചുദിസങ്ങളായി ഇരുവരും തമ്മില്‍ ബന്ധമൊന്നുമുണ്ടായിരുന്നില്ല.
കഴിഞ്ഞദിവസം അമ്മയോടൊപ്പം പെണ്‍കുട്ടി മാര്‍ക്കറ്റിലെത്തി്. ഇതുകണ്ട് ഓടിയെത്തിയ യുവാവ് എനിക്ക് എന്താണ് ചെയ്യാന്‍ കഴിയുന്നതെന്ന് നിങ്ങള്‍ക്ക് കാണണോ എന്നുപറഞ്ഞു കൊണ്ട് പെണ്‍കുട്ടിയുടെ കഴുത്തില്‍ പരസ്യമായി ചുംബിക്കുകയായിരുന്നു.
മാര്‍ക്കറ്റിനുള്ളിലുണ്ടായിരുന്നവര്‍ക്ക് ഇതുകണ്ട് അന്തംവിട്ടുനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ചുംബനം കഴിഞ്ഞയുടനെ യുവാവ് സ്ഥലംവിടുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്നാണ് യുവാവിനെ അറസ്റ്റുചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























