കോഹ്‌ലിയുടെ പാക് ആരാധകന് മേല്‍ ചുമത്തിയത് 10 വര്‍ഷം തടവ് ലഭിക്കാവുന്ന ശിക്ഷ

വീടിന് മുകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയ കോഹ്‌ലിയുടെ പാക് ആരാധകന് മേല്‍ ചുമത്തിയത് 10 വര്‍ഷം തടവ് ലഭിക്കാവുന്ന ശിക്ഷ. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ കടുത്ത ആരാധകനായ യുവാവിനെ ഇന്നലെയാണ് വീടിന് മുകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയിലെ ഒക്കാറ ജില്ലയിലുള്ള ഉമര്‍ ഡ്രാസ് എന്ന യുവാവിനെ ജനുവരി 26 ാം തിയതിയായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തിരുന്നു. അതേദിവസം ഓസ്‌ട്രേലിയയുമായി നടന്ന മത്സരത്തില്‍ കോഹ്‌ലി 90 റണ്‍സ് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ചിരുന്നു. വീടിനു മുന്നില്‍ ഉമര്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ഇയാളുടെ വീട്ടില്‍ നിന്നും ഇന്ത്യന്‍ പതാക കണ്ടെടുക്കുകയായിരുന്നു. ഇയാളുടെ വീടിന്റെ ചുമരുകള്‍ നിറയെ കോഹ്‌ലിയുടെ ചിത്രവും ഉണ്ടായിരുന്നു. കോഹ്‌ലിയോടുള്ള ആരാധന മൂലമാണ് വീട്ടില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയതെന്നും കോഹ്‌ലിയോടുള്ള ആരാധന കൊണ്ടാണ് ഇന്ത്യന്‍ ടീമിനെ താന്‍ പിന്തുണയ്ക്കുന്നതെന്നും ചോദ്യം ചെയ്യലില്‍ ഉമര്‍ പോലീസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരുന്നു. താന്‍ ചെയ്തത് ഇത്ര വലിയ കുറ്റമാണെന്ന് അറിയില്ലെന്നും തന്നോട് ക്ഷമിക്കണമെന്നും ഉമര്‍ പറഞ്ഞിരുന്നു. പാക്കിസ്ഥാന്‍ പീനല്‍ കോഡ് 123എ പ്രകാരമാണ് കേസെടുത്തത്. രാജ്യത്തിന്റെ പരമാധികാരത്തിന് കോട്ടവരുത്തിയെന്നതാണ് ഈ വകുപ്പിലൂടെ ചുമത്തിയത്. 10 വര്‍ഷം തടവും പിഴയുമാണ് കുറ്റം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























