Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പൊന്നിൽ പൊള്ളില്ല; കേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇത് പ്രകാരം സ്വർണം, വെള്ളി, പ്ലാറ്റിനം,.. സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനത്തിന് 6.5 ശതമാനവുമാണ് കുറയുക. എന്നിവയുടെ വിലകുറയും...

23 JULY 2024 04:57 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഏഴാമത്തെ ബജറ്റ് അവതരിപ്പിച്ചു. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ബിഹാറിനും ആന്ധ്രാ പ്രാദേശിനും കൂടുതൽ പ്രാതിനിധ്യം നൽകിയിട്ടുണ്ട് ധനമന്ത്രി. മോദി സർക്കാരിനെ ജനങ്ങൾ മൂന്നാമതും തെരഞ്ഞെടുത്തതിൽ നന്ദി അറിയിച്ചുകൊണ്ടാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയത്. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ സുശക്തമെന്ന് ധനമന്ത്രി എടുത്തു പറഞ്ഞു. ബജറ്റിൽ, സ്ത്രീകൾ, കർഷകർ,യുവജനങ്ങൾ എന്നിവർക്ക് പ്രത്യേക പ്രാതിനിധ്യം നൽകുന്നതായി ധനമന്ത്രി പറഞ്ഞു.കേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇത് പ്രകാരം സ്വർണം, വെള്ളി, പ്ലാറ്റിനം, ലെതർ ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ, മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ വിലകുറയും.

 

മൊബെൽ ഫോൺ, ചാർജർ, സ്വർണം വെള്ളി എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനത്തിന് 6.5 ശതമാനവുമാണ് കുറയുക. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,745 രൂപയും പവന് 200 രൂപ കുറഞ്ഞ് 53,960 രൂപയിലുമാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വ്യാപാരം. കഴിഞ്ഞ മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയാണ് സ്വര്‍ണത്തിന്റെ റെക്കോഡ് വില. അതില്‍ നിന്ന് 1,160 രൂപയോളം താഴ്ന്നിട്ടുണ്ട് നിലവില്‍ വില.18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് 20 രൂപ ഇടിഞ്ഞ് ഗ്രാമിന് 5,605 രൂപയായി. വെള്ളി വില ഗ്രാമിന് ഒരു രൂപ താഴ്ന്ന് 95 രൂപയുമായി.സ്വര്‍ണത്തിന്റെ രാജ്യാന്തര വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ 0.66 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 2,395.81 ലേക്ക് താഴ്ന്ന സ്വര്‍ണം ഇന്ന് 0.09 ശതമാനം ഉയര്‍ന്ന് 2,398.77ലെത്തിയിട്ടുണ്ട്.

ജൂലൈ 17ന് 2,483 ഡോളറെന്ന റെക്കോഡിലെത്തിയ ശേഷമാണ് വില ഇടിവ് തുടങ്ങിയത്.യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലുണ്ടായ മാറ്റങ്ങളാണ് ഇപ്പോള്‍ വിപണിയെ ബാധിക്കുന്നത്. ഫലം ആര്‍ക്ക് അനുകൂലമാകുമെന്നത് വ്യക്തമായതിനു ശേഷമാകും സ്വര്‍ണം ദിശ നിശ്ചയിക്കുക. സെപ്റ്റംബറില്‍ യു.എസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന സൂചനകള്‍ ശക്തമായത് സ്വര്‍ണത്തിന് അനുകൂലമാണ്.കാൻസർ രോഗത്തിനുള്ള മൂന്ന് മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയും ബജറ്റിൽ ഒഴിവാക്കിയിട്ടുണ്ട്. അമോണിയം നൈട്രേറ്റിനും എക്‌സ്‌റേ ട്യൂബിനും വിലകുറയും.സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കാനായി നികുതി ഇളവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ചെമ്മീൻ തീറ്റ ഉൾപ്പെട മൂന്ന് ഉത്പന്നങ്ങൾക്ക് വില കുറയും.

 

കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധന വിനിമയത്തെ നികുതിയിൽ നിന്ന് ഒഴിവാക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞു. പ്ലാസ്റ്റിക്കിന്റെ കസ്റ്റംസ് ഡ്യൂട്ടി വർദ്ധിപ്പിക്കുന്നതോടെ പ്ലാസ്റ്റിക് ഉത്പന്നങ്ങുടെ വില കൂട്ടും. പിവിസി – ഫ്‌ളക്‌സ് ബാനറുകൾക്ക് 10 ശതമാനം മുതൽ 25 ശതമാനം വരെ ക്‌സറ്റംസ് ഡ്യൂട്ടി വർദ്ധിപ്പിച്ചതിനാൽ വില കൂടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (7 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (13 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (34 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (51 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (59 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends