ട്രെയിന്‍ ഇ-ടിക്കറ്റിങ് ബുക്കിങ്ങിന് റയില്‍വേ പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി

ഇ ടിക്കറ്റിങ് വെബ്‌സൈറ്റ് വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് റയില്‍വേ പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി. ഫെബ്രുവരി 15 മുതല്‍ ഒരു മാസം ഒരാള്‍ക്ക് ആറു തവണ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. നിലവില്‍ റയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) വെബ്‌സൈറ്റ് വഴി ഒരു അക്കൗണ്ടില്‍നിന്ന് ഒരുമാസം 10 തവണ ടിക്കറ്റ് ബുക്ക് ചെയ്യാം.
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സംവിധാനം ദുരുപയോഗം ചെയ്യുന്നതു തടയാനാണു ആറുതവണയായി കുറച്ചതെന്നു റയില്‍വേ അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഓണ്‍ലൈന്‍ ബുക്കിങ് രാവിലെ 8മുതല്‍ 12വരെ അനുവദിക്കാറില്ല. രാവിലെ എട്ടിനും 10നുമിടയില്‍ രണ്ടു ടിക്കറ്റാണു പരമാവധി ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനാകുക
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























