ബി.എസ്.എഫ് ജവാന്മാര്‍ പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ച് മരിച്ചു

രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ച് മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലെ കിഷന്‍ഗഡ് ഫയറിംഗ് റേഞ്ചിലായിരുന്നു സംഭവം. ബി.എസ്.എഫ് ജവാന്മാരുടെ പരിശീലനം നടക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്.
ഷെല്ലുകള്‍ ഉപയോഗിച്ച് പരിശീലനം നടത്തുമ്പോഴാണ് അപകടം. ഷെല്ലുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനമുണ്ടായപ്പോള്‍ ജവാന്മാരുടെ ശരീരത്തില്‍ ചീളുകള്‍ തെറിച്ച് കയറുകയായിരുന്നു. പരുക്കേറ്റവരെ ഹെലികോപ്റ്ററില്‍ ജോധ്പൂരിലെ ആശുപത്രിയില്‍ എത്തിച്ചു. മരിച്ചവര്‍ രാജസ്ഥാന്‍ സ്വദേശികളാണ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























