സ്ത്രികള്‍ പൂജ വീട്ടില്‍ ചെയ്താല്‍ മതി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ബാബുലാല്‍ ഗൗര്‍

ശനി ഷിഗ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ സ്ത്രീകള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ബാബുലാല്‍ ഗൗര്‍. സ്ത്രികള്‍ ക്ഷേത്രത്തില്‍ പോകേണ്ടതില്ലെന്നും അവര്‍ വീട്ടില്‍ പൂജ ചെയ്താല്‍ മതിയെന്നും അദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനാണ് സ്ത്രീകള്‍ അമ്പലത്തില്‍ പോകേണ്ടതില്ലെന്നും വീട്ടില്‍ പൂജ ചെയ്താല്‍ മതിയെന്നും അദേഹം പറഞ്ഞത്. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിവിധ മഹിളാ സംഘടനകള്‍ പ്രതിഷേധം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























