പെട്രോള്‍, ഡീസല്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചു

കേന്ദ്ര ബജറ്റിനു മുന്‍പേ കേന്ദ്രസര്‍ക്കാര്‍ പെട്രോളിനു ലീറ്ററിന് ഒരു രൂപയും ഡീസലിന് ഒന്നര രൂപയും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു. ഇതു ചില്ലറ വില്‍പന വിലയില്‍ വര്‍ധന വരുത്തില്ല. രാജ്യാന്തര വിപണിയില്‍ വിലക്കുവുള്ളതിനാല്‍ തീരുവ വര്‍ധന അതുമായി പൊരുത്തപ്പെടുത്താനാകുമെന്നതിനാലാണിത്.
തീരുവ വര്‍ധന വഴി സര്‍ക്കാരിന് 3200 കോടി അധിക വരുമാനം ലഭിക്കും. പെട്രോളിന്റെ ഇറക്കുമതി തീരുവ ഇനി ഒരു ലീറ്ററിന് 9.48 രൂപയും ഡീസലിന് 11.48 രൂപയുമായിരിക്കും. ഈ സാമ്പത്തിക വര്‍ഷം അഞ്ചാം തവണയാണു തീരുവ വര്‍ധിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























