സംവിധായകന്‍ ഴാക് റിവെറ്റ് അന്തരിച്ചു

ഫ്രഞ്ച് നവതരംഗ ചലച്ചിത്ര സംവിധായകന്‍ ഴാക് റിവെറ്റ് (87) അന്തരിച്ചു. ഫ്രാന്‍സ്വാ ട്രൂഫോയുടെയും ക്ലോഡ് ഷാബ്രോളിന്റെയും ഴാങ് ഗോഡാര്‍ഡിന്റെയും ഒപ്പം നവസിനിമയെ അവതരിപ്പിച്ച റിവെറ്റിന്റെ പല ചലച്ചിത്രങ്ങളും വാണിജ്യവിജയവും നേടി. കഹിയേ ദു സിനേമ എന്ന ചലച്ചിത്ര പ്രസിദ്ധീകരണത്തിലൂടെ വളര്‍ന്ന അദ്ദേഹം രണ്ടുവര്‍ഷം അതിന്റെ പത്രാധിപരുമായിരുന്നു. അതിദീര്‍ഘമായ ചലച്ചിത്രങ്ങള്‍ റിവെറ്റിന്റെ പ്രത്യേകതയായിരുന്നു. 770 മിനിറ്റുള്ള ഔട്ട് വണ്‍, 192 മിനിറ്റുള്ള സെലിന്‍ ആന്‍ഡ് ജൂലി ഗോ ബോട്ടിംഗ്, 237 മിനിറ്റുള്ള ലാ ബെല്‍ ന്വാസിയൂസ് (പ്രശ്‌നക്കാരിയായ സുന്ദരി) എന്നിവ ശ്രദ്ധേയമാണ്. ജോവാന്‍ ഓഫ് ആര്‍ക്കിനെപ്പറ്റി യുള്ള ഴാന്‍ ല പുസെല്‍ എന്ന ചിത്രം രണ്ടു ഭാഗങ്ങളായാണ് നിര്‍മിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























