എന്തിന് ഈ ക്രൂരത? എട്ടു വയസുകാരിയെ യുവാവ് ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി

ഉത്തര്‍പ്രദേശില്‍ എട്ടു വയസുകാരിയ യുവാവ് ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. ഫിറോസാബാദ് ജില്ലയിലെ ഉമര്‍ഗാദ് രാംഗഡ് ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ പ്രതിയായ ബ്രിജേന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം ഇയാള്‍ കുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും മൃതദേഹം പൊട്ടക്കിണറ്റില്‍ തള്ള്ുകയും ചെയ്തു.
പെണ്‍കുട്ടി വെള്ളിയാഴ്ച രാത്രി അടുത്ത വീട്ടില്‍ കല്യാണ ചടങ്ങുകള്‍ക്കുപോയതായിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചുവന്നില്ല. ഇതോടെ ബന്ധുക്കള്‍ അന്വേഷിച്ചിറങ്ങുകയും മൃതദേഹം പൊട്ടക്കിണറ്റില്‍ കണ്‌ടെത്തുകയുമായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























