ഡല്‍ഹിയില്‍ രണ്ട് സമുദായങ്ങള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷം, പതിനഞ്ച് പേര്‍ക്ക് പരുക്ക്

ഡല്‍ഹിയില്‍ രണ്ട് സമുദായങ്ങള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പതിനഞ്ച് പേര്‍ക്ക് പരുക്ക്. ശനിയാഴ്ച്ച വൈകിട്ട് ഡല്‍ഹിയിലെ സംഗം പര്‍ക്കിന് സമീപമായിരുന്നു സംഘര്‍ഷം നടന്നത്.
കുറച്ച് ചെറുപ്പക്കാര്‍ ഒരു വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇത് തടയാന്‍ ശ്രമിച്ച പ്രദേശവാസികള്‍ യുവാക്കളെ മര്‍ദ്ദിച്ചു. സംഭവമറിഞ്ഞ് ചെറുപ്പക്കാരുടെ സമുദായത്തിലുള്ള ആളുകള്‍ സംഘടിച്ച് സ്ഥലത്തെത്തി. ഇത് ഇരു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് പ്രദേശവാസികളെ ചോദ്യം ചെയ്യുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























