പീഡനത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍വച്ച് സെക്യൂരിറ്റി വീണ്ടും പീഡിപ്പിച്ചു

ജംഷഡ്പൂരില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിവാസത്തിനിടെ വീണ്ടും പീഡിപ്പിച്ചതായി പരാതി. എംജിഎം സര്‍ക്കാര്‍ ആശുപത്രി പരിസരത്തുവച്ച് ശനിയാഴ്ച രാത്രിയാണ് പതിനഞ്ചുകാരി വീണ്ടും മാനഭംഗത്തിനിരയായത്. ആശുപത്രിയിലെ സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡാണ് പീഡിപ്പിച്ചത്.
ഇയാള്‍ ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ചോദ്യം ചെയ്തു. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തിരച്ചില്‍ തുടരുകയാണെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.
രണ്ടു ദിവസങ്ങള്‍ക്കു മുന്‍പാണ് ജംഷഡ്പൂരിനു സമീപമുള്ള പരിശുദ്ധിയില്‍ വച്ച് പീഡനത്തിനിരയായി എന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ഒരു കൗമാരക്കാരനെ അറസ്റ്റ് ചെയ്തു റിമാന്‍ഡിലിട്ടത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























