മഹാരാഷ്ട്രയിലെ ബീച്ചില്‍ 13 കോളേജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയിലുള്ള മുറുഡ് ജന്‍ജിറ ബീച്ചില്‍ 13 കോളജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പുണെ ഇനാംദാര്‍ കോളജില്‍നിന്ന് ഉല്ലാസയാത്ര പോയ 150 അംഗ സംഘത്തിലെ 10 ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളുമാണു വൈകിട്ടു നാലരയോടെ അപകടത്തില്‍പ്പെട്ടത്. കടലില്‍ നീന്താനിറങ്ങിയവരില്‍ മറ്റ് അഞ്ചു വിദ്യാര്‍ഥികളെ സമീപവാസികളും മല്‍സ്യത്തൊഴിലാളികളും ചേര്‍ന്നു രക്ഷപ്പെടുത്തി.
മുംബൈയില്‍നിന്ന് 165 കിലോമീറ്റര്‍ അകലെയാണു മുറുഡ് ബീച്ച്. റായ്ഗഡ് ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണിത്. അഞ്ച് അധ്യാപകരും മൂന്ന് അനധ്യാപക ജീവനക്കാരും വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ടായിരുന്നു. ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി തീരസേനയും രക്ഷാപ്രവര്‍ത്തനത്തിനെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























