പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മുമായി ധാരണയുണ്ടാക്കാന്‍ കോണ്‍ഗ്രസ്

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മുമായി ധാരണയുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കം ആരംഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താനും പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ യോഗത്തില്‍ സിപിഐഎമ്മുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുന്ന വിഷയവും ചര്‍ച്ചയായതായി കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിപ്രായം രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചു എന്ന് പശ്ചിമബംഗാള്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നില്ല. സിപിഐഎമ്മുമായി ധാരണയുണ്ടാക്കുന്ന കാര്യം രാഹുല്‍ ഗാന്ധിയോട് സൂചിപ്പിച്ചു എന്നും ഹൈക്കമാന്‍ഡുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി എന്നും ചൗധരി പ്രതികരിച്ചു.
എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്ത സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിഷേധിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























