മദ്ധ്യവയസ്‌കന്റെ തിരിച്ചറിയല്‍ കാര്‍ഡില്‍ സല്‍മാന്‍

ഹൈദരാബാദില്‍ മധ്യവയസ്‌കന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡിലെ ചിത്രവും പേരും ബോളിവുഡ് താരം സല്‍മാന്റേത്. സല്‍മാന്‍ ഖാന്റെ വിവരങ്ങളടങ്ങിയ തിരിച്ചറിയല്‍ കാര്‍ഡാണ് ഇയാള്‍ക്ക് ലഭിച്ചിരിക്കുന്നത്. പ്രായം ഒഴികെയുള്ള മറ്റ് വിവരങ്ങളെല്ലാം സല്‍മാന്റെ തന്നെ. ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനെത്തിയവരില്‍ മദ്ധ്യവയസ്‌കനായ ഒരാള്‍ നല്‍കിയ തിരിച്ചറിയല്‍കാര്‍ഡാണ് ദേശിയ ശ്രദ്ധ പിടിച്ചുപറ്റിയത്.
തിരിച്ചറിയല്‍ കാര്‍ഡില്‍ ഖാന്റെ ചിത്രവും പേരും കണ്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ഞെട്ടി. ഉടമയുടെ പേര് സല്‍മാന്‍ ഖാന്‍ എന്നും പിതാവിന്റെ പേര് സലീം ഖാന്‍ എന്നും രേഖപ്പെടുത്തിയ കാര്‍ഡില്‍ സല്‍മാന്റെ ഉഗ്രനൊരു ചിത്രവും നല്‍കിയിട്ടുണ്ട്. വയസ് 64 എന്ന് രേഖപ്പെടുത്തിയതില്‍ മാത്രമാണ് ഒരു തെറ്റുള്ളത്.
താരത്തിന്റെ ശരിയായ പ്രായം 50 വയസാണ്. ചാര്‍മിനാര്‍ ഡിവിഷനിലെ ഗോവഌപ്പുരയിലുള്ള പോളിങ് ബൂത്തിലാണ് സംഭവം. ഈ കാര്‍ഡ് ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ കാര്‍ഡ് ഉടമയെ അറിയിച്ചു. എന്നാല്‍ കുറ്റക്കാരന്‍ താനല്ലെന്നും, കാര്‍ഡ് തയ്യാറാക്കിയ ഉദ്യോഗസ്ഥരാണെന്നും കാര്‍ഡ് ഉടമ വാദിച്ചു. ഉദ്യോഗസ്ഥര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ ഒടുവില്‍ കാര്‍ഡുടമ വോട്ടു ചെയ്യാതെ മടങ്ങിയതായാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























