Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

1..2..3..ടെഹറാൻ ഭും..! ഇറാൻ നിശ്ചലം...! ഇത് ഇസ്രയേലിന്റെ മഹാപ്രതികാരം...! തുടങ്ങി

26 OCTOBER 2024 09:40 AM IST
മലയാളി വാര്‍ത്ത

ലോകം ഭയത്തോടെ കാത്തിരുന്ന മഹാപ്രതികാരം ആരംഭിച്ചു കഴിഞ്ഞു. ഇസ്രയേലിന് നേരെ മിസൈല്‍ തൊടുത്തുവിട്ട ഇറാന്റെ നടപടിക്കെതിരെ ഏത് നിമിഷവും ഉണ്ടായേക്കാം എന്ന് ഭയന്നിരുന്ന ഇസ്രയേല്‍ ആക്രമണം ആരംഭിച്ചു. കൃത്യമായി സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്ന് ഇസ്രയേല്‍ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ന് വെളുപ്പിനാണ് ആക്രമണം തുടങ്ങിയത്. ടെഹ്റാനില്‍ പലയിടങ്ങളിലും സ്‌ഫോടനത്തിന്റെ ശബ്ദങ്ങള്‍ കേള്‍ക്കുന്നതായും റിപോര്‍ട്ടുണ്ട്.

ഒക്ടോബര്‍ 7 ലെ ഭീകരാക്രമണത്തിന് ശേഷം ഏഴോളം യുദ്ധമുഖങ്ങളില്‍ നിന്നും ഇറാന്‍ നേരിട്ടും, മറ്റ് സംഘങ്ങളെ ഉപയോഗിച്ചും നടത്തുന്ന ആക്രമണങ്ങള്‍ക്ക് പകരം വീട്ടുകയാണെന്നാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐ ഡി എഫ്) പറയുന്നത്. ലോകത്തിലെ മറ്റേതൊരു പരമാധികാര രാജ്യത്തെയും പോലെ ഇസ്രയേലിനും സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും ഇസ്രയേല്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച ജര്‍മ്മനിയില്‍ നിന്നും അമേരിക്കയുടെ എഫ് 16 പോര്‍ വിമാനങ്ങള്‍ മദ്ധ്യപൂര്‍വ്വ മേഖലയില്‍ എത്തിയതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഈ മാസം ആദ്യം ഇറാന്‍ ഇസ്രയേലിന് നേരെ 200 ഓളം മിസൈലുകല്‍ വര്‍ഷിച്ചതിനുള്ള പ്രതികാര നടപടികള്‍ ഉണ്ടാകുമെന്ന് ലോകം മുഴുവന്‍ ഭയന്നിരിക്കുന്നതിനിടയിലായിരുന്നു ഈ നീക്കം.

 

 

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഒന്നിലധികം സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല എന്നും ഇറാനിയന്‍ അധികൃതര്‍ ഇതുവരെ സ്‌ഫോടനങ്ങളെ കുറിച്ച് പ്രതികരിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേലിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യും എന്ന് ഇസ്രയേല്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ വെടിനിര്‍ത്തലിനുള്ള സമ്മര്‍ദം ശക്തമാകവേ, തെക്കന്‍ ഗാസയിലെ ഏറ്റവുംവലിയ നഗരമായ ഖാന്‍ യൂനിസില്‍ വെള്ളിയാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 14 കുട്ടികളുള്‍പ്പെടെ 36 പേര്‍ മരിച്ചു. പലരും ബന്ധുക്കളാണ്.

ആക്രമണം നടത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഇറാന്റെ തിരിച്ചടി എന്തായാലും നേരിടാന്‍ സജ്ജമാണെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഇറാന്റെ നിരന്ത പ്രകോപനത്തിനുള്ള മറുപടിയാണിതെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ടെഹ്‌റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും ഉഗ്രസ്‌ഫോടനങ്ങളുണ്ടായി. സ്‌ഫോടനത്തില്‍ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. ആളപായം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇറാനിലെ സുപ്രധാന സൈനിക കേന്ദ്രങ്ങളിലാണ് ശക്തമായ വ്യോമാക്രമണം ഉണ്ടായത്. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ അടക്കം ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ ആക്രമണം വീണ്ടും യുദ്ധം രൂക്ഷമാക്കുന്നതിന് ഇടയാക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.

 

 

പത്ത് സെക്കന്‍ഡുകളുടെ വ്യത്യാസത്തിനിടയില്‍ ടെഹ്‌റാനില്‍ മാത്രം അഞ്ചിലധികം വലിയ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ ആക്രമണം നടന്നിട്ടുണ്ടെന്നും ഇസ്രയേലിനുനേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിനുള്ള മറുപടിയാണിതെന്നും ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിന് നേരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇസ്രയേലില്‍ ഇറാന്‍ നടത്തിയ അപ്രതീക്ഷിത മിസൈല്‍ ആക്രമണത്തില്‍ കാര്യമായ ആളപായം ഉണ്ടായില്ലെങ്കിലും വലിയ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു.

ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് തെക്കന്‍ ലെബനനിലെ ഹസ്ബയയിലുള്ള മീഡിയാ ഗസ്റ്റ്ഹൗസിനുനേരേ വെള്ളിയാഴ്ചനടന്ന ആക്രമണത്തില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ബയ്റുത്ത് കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന അറബി ചാനലായ 'അല്‍ മായദീ'ന്റെ രണ്ട് മാധ്യമപ്രവര്‍ത്തകരും ഹിസ്ബുള്ളയുടെ കീഴിലുള്ള അല്‍ മനാര്‍ ടി.വി.യുടെ ക്യാമറാമാന്‍ വിസാം ഖാസിമുമാണ് കൊല്ലപ്പെട്ടത്. യുദ്ധറിപ്പോര്‍ട്ടിങ്ങിനുശേഷം കിടന്നുറങ്ങിയവരാണ് ആക്രമണത്തിനിരയായതെന്നാണ് വിവരം. ഏഴ് മാധ്യമസ്ഥാപനങ്ങളില്‍നിന്നുള്ള 18 പേരാണ് ഗസ്റ്റ്ഹൗസിലുണ്ടായിരുന്നത്.

 

 

മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ ഇസ്രയേല്‍ നടത്തിയത് യുദ്ധകുറ്റകൃത്യമാണെന്ന് ലെബനന്‍ ആരോപിച്ചു. ആക്രമണത്തെ യു.എന്‍. അപലപിച്ചു. മുന്നറിയിപ്പുണ്ടായിരുന്നില്ലെന്നും ഇസ്രയേല്‍ ബോധപൂര്‍വമാണ് ആക്രമിച്ചതെന്നും അല്‍ മായദീന്‍ ഡയറക്ടര്‍ ഖസ്സാന്‍ ബിന്‍ ജിദ്ദോ പറഞ്ഞു. ഒരുവര്‍ഷമായി തുടരുന്ന ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷത്തില്‍ ലെബനനില്‍ ആകെ 11 മാധ്യമപ്രവര്‍ത്തകരാണ് മരിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (3 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (3 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (3 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (4 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (4 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (5 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (6 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (7 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (7 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (7 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (7 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (8 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (8 hours ago)

Malayali Vartha Recommends