കണ്ണീര്‍ക്കാഴ്ചയായി... ബംഗളൂരുവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം...
കണ്ണീര്‍ക്കാഴ്ചയായി... ബംഗളൂരുവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം...
കണ്ണൂര്‍ വെക്കലം നെടുമ്പോയില്‍ സ്വദേശി മുഹമ്മദ് സഹദ് (20), കണ്ണൂര്‍ തോലാംബ്ര ത്രിക്കടാരിപോയില്‍ സ്വദേശി റിഷ്ണു ശശീന്ദ്രന് (23) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ബന്നാര്‍ഘട്ട റോഡ് കമ്മനഹള്ളി ജംങ്ഷനില്‍ വച്ച് കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മൃതദേഹം സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. മുഹമ്മദ് സഹദിന്റെ മൃതദേഹം ബംഗളൂരു ശിഹാബ് തങ്ങള്‍ സെന്ററില്‍ അന്ത്യകര്‍മങ്ങള്‍ ചെയ്തു. ഇരുവരുടെയും മൃതദേഹം കെ.എം.സി.സി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.
കള്ളംപറമ്പില്‍ കെ.എച്ച് ഷംസുദ്ദീന്-ഹസീന ദമ്പതികളുടെ ഏക മകനാണ് ബൊമ്മസാന്ദ്രയിലെ സ്വകാര്യ കോളജ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ മുഹമ്മദ് സഹദ്. ഖബറടക്കം പെരിന്തോട് ജുമ മസ്ജിദില്‍ നടക്കും.
പരേതനായ നാരായണീയം ശശീന്ദ്രന്-ഷാജി ശശീന്ദ്രന് എന്നിവരുടെ മകനായ റിഷ്ണു ബംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ഒരു വര്‍ഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു. രണ്ടു സഹോദരങ്ങളുണ്ട്.
https://www.facebook.com/Malayalivartha