Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇരന്നു വാങ്ങരുത് മറുപടി തീ കൊണ്ട് നെതന്യാഹുവിന്റെ മുന്നറിയിപ്പ്..!ഗോലാനിൽ റെയ്ഡ്

29 NOVEMBER 2024 01:59 PM IST
മലയാളി വാര്‍ത്ത

More Stories...

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷം... അറുപതിലേറെ മരണം, നിരവധി പേരെ കാണാതായി

ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ അഭിമാനകരമായ ആകാശ് വ്യോമ പ്രതിരോധ സംവിധാനവും മറ്റു ഇന്ത്യന്‍ നിര്‍മ്മിത സൈനിക ഉപകരണങ്ങളും സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ബ്രസീലിയന്‍ സര്‍ക്കാര്‍....

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്

ഹിസ്ബുള്ള ഭീകരര്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപനത്തിന് ശേഷം ആദ്യമായി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ സെനിക മേധാവികള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

ഇപ്പോള്‍ തീവ്രവാദസംഘടനകള്‍ക്ക് നേരേ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇരട്ടി ശക്തിയായിട്ടായിരിക്കും ആഞ്ഞടിക്കുക എന്നും നെതന്യാഹു വ്യക്തമാക്കി. വെടിനിര്‍ത്തല്‍ പ്രഖ്യാപനം പുറത്ത് വന്നതോടെ ഹൈഫ മേഖലയില്‍ ഇസ്രയേല്‍ സൈന്യം നിയന്ത്രണങ്ങള്‍ നീക്കി. നേരത്തേ ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ ഒന്നും നീക്കം ചെയ്തിട്ടില്ല. മേഖലയിലെ സ്‌ക്കൂളുകളും അടച്ചിട്ടിരിക്കുകയാണ്.

 



ഗോലാന്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ മേഖലകളില്‍ സൈന്യം പരിശോധന തുടരുകയാണ്. പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍ മാത്രമേ ഇവിടെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുകയുള്ളൂ. അതിനിടെ ഇന്നലെ ലബനനിലെ വിവിധ സ്ഥലങ്ങളില്‍ ഇസ്രയേല്‍ സൈന്യം ഹിസ്ബുള്ള ഭീകരര്‍ക്ക് നേരേ ആക്രമണം നടത്തി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്് ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് സൈന്യം ആക്രമണം നടത്തിയത്.

കരാര്‍ നിലവില്‍ വന്നതിന് ശേഷം ഇതാദ്യമായിട്ടാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ നടത്തുന്നത്. ഇസ്രയേല്‍ സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലൈവി കഴിഞ്ഞ ദിവസം കൃത്യമായി തന്നെ ഇസ്രയേലിന്റെ നയം വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമിക്കാനാണ് ഹിസ്ബുള്ള ശ്രമിക്കുന്നതെങ്കില്‍ തിരിച്ചടി തീ കൊണ്ടായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. വടക്കന്‍ അതിര്‍ത്തിയില്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വീട് വിട്ടു പോയവരെ സുരക്ഷിതമായി തിരികെ എത്തിക്കാനാണ് ഇസ്രയേല്‍ മുന്‍ഗണന നല്‍കുന്നതെന്നും ഹലൈവി വെളിപ്പെടുത്തിയിരുന്നു.

 

 

 

 



ഹിസബുള്ളയുടെ നേതൃനിരയെ തന്നെ മുഴുവനായി ഇല്ലാതാക്കുകയും അവരുടെ ആയുധശേഷി പൂര്‍ണമായി നശിപ്പിക്കുകയും ചെയ്തതിന് ശേഷമുളള ശക്തമായ ചുവടുവെയ്പ്പാണ് ഇപ്പോള്‍ ഇസ്രയേല്‍ സൈന്യം നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെടിനിര്‍ത്തല്‍ കരാറിലെ നിര്‍ദ്ദേശങ്ങള്‍ ആദ്യ ദിനം മുതല്‍ തന്നെ ഇസ്രയേല്‍ നടപ്പിലാക്കിയതായും ഹലൈവി അവകാശപ്പെട്ടു. ഇന്നലെ വൈകുന്നേരം തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഉപദേഷ്ടാക്കളുമായി ഇനി സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് വിശദമായ ചര്‍ച്ച നടത്തിയിരുന്നു. ഹമാസിനെ സഹായിക്കാന്‍ ഇപ്പോള്‍ ഇറാനോ ഹിസ്ബുള്ളയോ ഇല്ല എന്ന കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

തെക്കന്‍ ലബനാനിലാണ് ഇസ്രായേല്‍ അധിനിവേശ സൈന്യം ആക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ റോക്കറ്റ് കേന്ദ്രം എന്നാരോപിച്ചാണ് യുദ്ധവിമാനം ഉപയോഗിച്ച് ആക്രമണം നടത്തിയത്. 14 മാസം നീണ്ട അതിക്രമങ്ങള്‍ക്ക് താല്‍ക്കാലിക അറുതികുറിച്ച് പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ച നാലോടെയാണ് ലബനാനില്‍ ഹിസ്ബുല്ലയുമായി ഇസ്രായേല്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. 60 ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍ കരാര്‍. ഇതോടെ, തെക്കന്‍ ലബനാനില്‍ കുടുംബങ്ങള്‍ സ്വന്തം വീടുകളിലേക്ക് മടക്കം ആരംഭിച്ചു. ഇസ്രായേല്‍ സൈനിക പിന്മാറ്റവും തുടങ്ങി.

 



ബൈറൂതിലും ലബനാന്റെ മറ്റു ഭാഗങ്ങളിലും സമീപനാളുകളിലെ ഏറ്റവും വലിയ രക്തച്ചൊരിച്ചില്‍ നടത്തിയ രാത്രിയിലായിരുന്നു ഇസ്രായേല്‍ സുരക്ഷ മന്ത്രിസഭ വെടിനിര്‍ത്തലിന് അംഗീകാരം നല്‍കിയത്. തെക്കന്‍ ലബനാനില്‍ ഇസ്രായേല്‍ സേന നിലയുറപ്പിച്ച ഭാഗങ്ങളില്‍ പ്രവേശിക്കരുതെന്നും ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ട ഭാഗങ്ങളിലേക്ക് പൗരന്മാര്‍ മടങ്ങരുതെന്നുമടക്കം ഉപാധികളോടെയാണ് വെടിനിര്‍ത്തല്‍. ലബനാന്‍- ഇസ്രായേല്‍ അതിര്‍ത്തിയില്‍നിന്ന് 28 കിലോമീറ്റര്‍ അകലെയൊഴുകുന്ന ലിറ്റാനി പുഴയുടെ വടക്കുഭാഗത്തുള്ള ഹിസ്ബുല്ല പോരാളികള്‍ പിന്‍വാങ്ങണമെന്നും ഉപാധിയുണ്ട്. പകരം, അതിര്‍ത്തിയില്‍ 5000 ലബനാന്‍ സൈനികരെ വിന്യസിക്കണം.

ചൊവ്വാഴ്ച വൈകീട്ടാണ് ഇസ്രായേല്‍, ഫ്രാന്‍സ്, യു.എസ് എന്നിവ സംയുക്തമായി ലബനാന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചത്. 'ശത്രുത ശാശ്വതമായി അവസാനിപ്പിക്കുന്നതിനൊപ്പം ഇസ്രായേലിനെ ഹിസ്ബുല്ലയുടെയും മറ്റ് തീവ്രവാദ സംഘടനകളുടെയും ഭീഷണിയില്‍നിന്ന് മോചിപ്പിക്കാനുമാണ് വെടിനിര്‍ത്തലെ'ന്ന് യു.എസും ഫ്രാന്‍സും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

 



അതേസമയം, ബുധനാഴ്ച പുലര്‍ച്ച പ്രാബല്യത്തില്‍ വരുന്നതിന് നാലു മണിക്കൂര്‍ മുമ്പ് കുടിയൊഴിപ്പിക്കല്‍ ഉത്തരവിറക്കിയും ഒരു മണിക്കൂര്‍ മുമ്പും വ്യോമാക്രമണം തുടര്‍ന്നും ലബനാനില്‍ ഭീതി വിതച്ചായിരുന്നു ഇസ്രായേല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. അതിര്‍ത്തിയിലെ ഹിസ്ബുല്ല പോരാളികള്‍ പിന്മാറുന്നതിനൊപ്പം സംഘടനയുടെ എല്ലാ സൈനിക സംവിധാനങ്ങളും തകര്‍ത്ത് പകരം ലബനാന്‍ സൈന്യത്തിലാക്കാനും വ്യവസ്ഥയുണ്ട്. ഇതിന് യു.എസും ഫ്രാന്‍സും മേല്‍നോട്ടം വഹിക്കും.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (9 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (9 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (9 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (10 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (13 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (13 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (13 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (14 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (14 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (14 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (15 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (16 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (16 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (16 hours ago)

Malayali Vartha Recommends