അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഹായുതി സഖ്യം ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു..സത്യപ്രതിജ്ഞ നാളെ

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഹായുതി സഖ്യം ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകുന്നേരം മുംബൈയിലെ ആസാദ് മൈതാനത്തിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.
സത്യപ്രതിജ്ഞയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നും ബി.ജെ.പി നേതാക്കള്‍ സൂചിപ്പിച്ചു. മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും മാത്രമേ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുകയുള്ളൂ. ബി.ജെ.പി നിയമസഭ കക്ഷിയോഗത്തില്‍ ചന്ദ്രകാന്ത് പാട്ടീല്‍ ആണ് മുഖ്യമന്ത്രിയായി ഫഡ്‌നാവിസിന്റെ പേര് നിര്‍ദേശിച്ചത്. മറ്റുള്ളവര്‍ അത് ഐക്യകണ്‌ഠേന അംഗീകരിക്കുകയായിരുന്നു.
സര്‍ക്കാര്‍ രൂപവത്കരിക്കുന്നത് സംബന്ധിച്ച് ഫഡ്‌നാവിസ് സ്പീക്കര്‍ സി.പി. രാധാകൃഷ്ണനുമായി ചര്‍ച്ച നടത്തും.മഹാരാഷ്ട്ര നിയമസഭ ഫലം പുറത്ത്‌വന്ന് 11 ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ധാരണയുണ്ടാക്കാന്‍ സാധിച്ചത്.
"
https://www.facebook.com/Malayalivartha
























