മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും....

മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുംബയ് ആസാദ് മൈതാനിയില്‍ ഇന്ന് വൈകുന്നേരം 5ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.
എന്‍.സി.പി നേതാവ് അജിത് പവാറും അതൃപ്തിയിലായിരുന്ന ശിവസേനാ നേതാവ് ഏക്നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഏതാനും മന്ത്രിമാരും അധികാരമേറ്റേക്കും.
ഇതോടെ മുഖ്യമന്ത്രിയെ ചൊല്ലി ദിവസങ്ങള്‍ നീണ്ട സസ്പെന്‍സിന് വിരാമമായി. ഇന്നലെ ബി.ജെ. പി നിയമസഭാ കക്ഷി യോഗത്തില്‍ ഫഡ്‌നാവിസിനെ നേതാവായി തിരഞ്ഞെടുത്തിട്ടുണ്ടായിരുന്നു. പിന്നാലെ പ്രഖ്യാപനവും വന്നു. യോഗത്തില്‍ ബി.ജെ.പി നിരീക്ഷക വിജയ് രുപാണിയാണ് ഫഡ്നാവിസിനെ നിര്‍ദ്ദേശിച്ചത്.
പങ്കജ് മുണ്ടെ അടക്കം നേതാക്കള്‍ പിന്താങ്ങി. തുടര്‍ന്ന് ഫഡ്നാവിസ് ശിവസേന അദ്ധ്യക്ഷനും കാവല്‍ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ, എന്‍.സി.പി നേതാവ് അജിത് പവാര്‍ എന്നിവര്‍ക്കൊപ്പം ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണനെ കണ്ടു. പിന്നീട് ഗവര്‍ണറുടെ ഓഫീസ് സത്യപ്രതിജ്ഞാ വിവരം പ്രഖ്യാപിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























