പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ ജയഭാരതി അന്തരിച്ചു

പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ ജയഭാരതി അന്തരിച്ചു. 'കുടിസൈ' എന്ന ചിത്രത്തിലൂടെയാണ് ജയഭാരതി (77) അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു.
കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഒമദുരാര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് അന്ത്യം സംഭവിച്ചത്.
തമിഴ് സിനിമയില്‍ റിയലിസ്റ്റിക് സിനിമകള്‍ ഒരുക്കിയ സംവിധായകരുടെ തുടക്കക്കാരില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. 2002 ല്‍ പുറത്തിറങ്ങിയ നന്‍പ നന്‍പ എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരവും ലഭ്യമായിരുന്നു.
1979 ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രം കുടിസൈ പൂര്‍ത്തിയാക്കിയത് ക്രൗഡ് ഫണ്ടിങ്ങിലൂടെയായിരുന്നു. മാധ്യമപ്രവര്‍ത്തകനായി കരിയര്‍ തുടങ്ങിയ അദ്ദേഹം പിന്നീട് സിനിമയിലെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























