കര്‍ണാടകയില്‍ കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ അഞ്ച് മരണം....

കര്‍ണാടകയില്‍ കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ അഞ്ച് മരണം....വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ കര്‍ണാടകയിലെ വിജയപുര താലിക്കോട്ടയില്‍ ബിലെഭാവി ക്രോസ് റോഡിലാണ് അപകടമുണ്ടായത്.വിജയപുര ആലിയാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേരും കാറിന്റെ ഡ്രൈവറുമാണ് മരിച്ചത്.
മരിച്ചവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. ശാന്തവ ശങ്കര്‍ പാട്ടീല്‍ (45), ശശികല ജൈനപുര (50), നിങ്കപ്പ പാട്ടീല്‍ (55), ഭീമഷി സങ്കാനല (65), ദിലീപ് പാട്ടീല്‍ (45) എന്നിവരാണ് മരിച്ചത്. കരിമ്പ് ചതയ്ക്കുന്ന യന്ത്രമടങ്ങിയ വലിയ വാഹനം വഴിയരികില്‍ നിര്‍ത്തിയിട്ടുണ്ടായിരുന്നു. ഈ വാഹനത്തിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ പൂര്‍ണമായും തകര്‍ന്നനിലയിലാണ്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
കരിമ്പ് ചതയ്ക്കുന്ന യന്ത്രമടങ്ങിയ വലിയ വാഹനത്തിന്റെ ഡ്രൈവര്‍ സംഭവം നടന്നയുടന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പോലീസ്.
"
https://www.facebook.com/Malayalivartha
























