ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ്... നാശനഷ്ടമുണ്ടായ തമിഴ്‌നാടിന് 944.80 കോടി രൂപ കേന്ദ്രസഹായം

ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ്... നാശനഷ്ടമുണ്ടായ തമിഴ്‌നാടിന് 944.80 കോടി രൂപ കേന്ദ്രസഹായം. നാശനഷ്ടം സംബന്ധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ച് സംസാരിച്ചതിന്റെ മൂന്നാം നാളാണ് ധനസഹായം.
ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2000 കോടി രൂപ ഇടക്കാല ആശ്വാസമായി അനുവദിക്കണമെന്ന് കഴിഞ്ഞ രണ്ടിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ടായിരുന്നു.അടുത്ത ദിവസം തന്ന മോദി വിളിച്ചു.
ഇന്നലെ ദുരന്തം വിലയിരുത്താനായി കേന്ദ്ര സംഘം തമിഴ്‌നാട്ടിലെത്തി. രാത്രിയോടെ കേന്ദ്രം തുക അനുവദിച്ചുവെന്ന അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭ്യമായി. വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നുവെന്ന് കേരളം മുറവിളി കൂട്ടുമ്പോഴാണ് തമിഴ്‌നാടിന് കേന്ദ്രത്തിന്റെ കൈയയച്ചുള്ള സഹായമായത്.
ഇന്നലെ തന്നെ തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാക്കളും ഒ.പന്നീര്‍ശെല്‍വം ഉള്‍പ്പെടെയുള്ള എന്‍.ഡി.എ നേതാക്കളും കേന്ദ്രം തമിഴ്‌നാടിന് മതിയായ സഹായം നല്‍കുമെന്ന് പൊതുവേദികളില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.അതേസമയം എന്‍.ഡി.എ ഭരിക്കുന്ന പുതുച്ചേരിക്ക് കേന്ദ്ര സഹായം ലഭ്യമായിട്ടില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്.
e
https://www.facebook.com/Malayalivartha
























