Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയും രാഹുലും നേരിട്ടു ഹാജരാകേണ്ടതില്ലെന്നു സുപ്രീം കോടതി

12 FEBRUARY 2016 11:31 AM IST
മലയാളി വാര്‍ത്ത.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വിചാരണയുടെ എല്ലാ ഘട്ടത്തിലും കോടതിയില്‍ നേരിട്ടു ഹാജരാകേണ്ടതില്ലെന്നു സുപ്രീം കോടതി. ആവശ്യമുണെ്ടങ്കില്‍ മജിസ്‌ട്രേറ്റിനു വിളിപ്പിക്കാം.

വിചാരണയുടെ എല്ലാ ഘട്ടങ്ങളിലും പ്രമുഖരായ വ്യക്തികള്‍ ഹാജരാകുന്നതു കോടതിയുടെ സ്വാഭാവിക പ്രവര്‍ത്തനത്തിനു അസൗകര്യങ്ങളുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയ കോടതി, സോണിയയും രാഹുലും എങ്ങും ഓടിയൊളിക്കില്ലെന്നും നിരീക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളും പരമോന്നത കോടതി രേഖകളില്‍ നിന്നു നീക്കി. 
നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ കെട്ടിടം അടക്കമുള്ളവ സോണിയാ ഗാന്ധിക്കും കുടുംബത്തിനും ഓഹരി പങ്കാളിത്തമുള്ള യംഗ് ഇന്ത്യ കമ്പനി തട്ടിയെടുത്തെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയില്‍ സോണിയ, രാഹുല്‍ എന്നിവര്‍ നേരിട്ടു ഹാജരാകണമെന്നു ഡല്‍ഹി കോടതി ഉത്തരവിട്ടിരുന്നു.

കോണ്‍ഗ്രസ് ട്രഷറര്‍ മോത്തിലാല്‍ വോറ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബെ, ദേശീയ വിജ്ഞാന കമ്മിഷന്‍ മുന്‍ അധ്യക്ഷന്‍ സാം പിത്രോഡ എന്നിവര്‍ക്കും നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെതിരേയാണ് കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചത്. അതിനിടെ, ഹൈക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ഡിസംബര്‍ 19നു നേതാക്കള്‍ ഹാജരായെങ്കിലും തുടര്‍ന്നുള്ള നടപടികളിലും നേരിട്ടു ഹാജരാകണമെന്നു പട്യാല ഹൗസ് കോടതി നിര്‍ദേശിച്ചിരുന്നു. 
എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കാന്‍ ജസ്റ്റീസുമാരായ ജെ.എസ്. ഖെഹര്‍, സി. നാഗപ്പന്‍ എന്നിവരുടെ ബെഞ്ച് തയാറായില്ല. കേസിന്റെ നിലവിലുള്ള അവസ്ഥയില്‍ ഇടപെടുന്നില്ല. എന്നാല്‍, വിചാരണ കോടതി തെളിവുകള്‍ പരിശോധിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നതിനു മുമ്പ് ഹൈക്കോടതി വിലയിരുത്തലുകള്‍ നടത്തിയതു ശരിയായില്ല. ഈ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ എല്ലാ നിരീക്ഷണങ്ങളും വിലയിരുത്തലുകളും പരാമര്‍ശങ്ങളും രേഖകളില്‍ നിന്നു നീക്കണമെന്നും രണ്ടംഗ ബെഞ്ച് നിര്‍ദേശിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്  (13 minutes ago)

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (2 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (2 hours ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (2 hours ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (2 hours ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (3 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (3 hours ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (4 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (4 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (4 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (5 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (5 hours ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (6 hours ago)

Malayali Vartha Recommends