തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷനായി മുകള്‍ റോയിയെ നിയമിച്ചു

തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷനായി മുകള്‍ റോയിയെ നിയമിച്ചു. കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ട ആളായിരുന്നു മുകള്‍ റോയി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് മുകള്‍ റോയിയെ മമതാ ബാനര്‍ജി പാര്‍ട്ടി നേതൃത്വത്തിലേക്ക് തിരിച്ചുവിളിച്ചിരിക്കുന്നത്. രാജ്യസഭാംഗമാണ് നിലവില്‍ മുകള്‍ റോയി. നിയമസഭാ തെരഞ്ഞെടുപ്പില്‍ 250 ലേറെ സീറ്റുകള്‍ നേടുകയായിരിക്കും ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























