പ്രശസ്ത സംഗീത സംവിധായകന്‍ രാജാമണി അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകന്‍ രാജാമണി (60) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് രാത്രി എട്ടരയോടെ വീട്ടില്‍നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ആദ്യകാലത്തെ പ്രമുഖ സംഗീത സംവിധായകന്‍ ബി.എ. ചിദംബരനാഥിന്റെ മകനാണ്.
മൂന്നു പതിറ്റാണ്ടിലേറെയായി സിനിമാ സംഗീത രംഗത്തു സജീവ സാന്നിധ്യമായിരുന്നു. 1985ല്‍ 'നുള്ളി നോവിക്കാതെ' എന്ന സിനിമയിലെ 'ഈറന്‍ മേഘങ്ങള്‍' എന്ന ഗാനത്തിലൂടെ സംഗീത സംവിധാന രംഗത്ത് എത്തിയ അദ്ദേഹം പിന്നീട് പശ്ചാത്തലസംഗീത രംഗത്തു സജീവമാകുകയായിരുന്നു. നൂറ്റമ്പതിലേറെ ഗാനങ്ങള്‍ക്ക് ഈണം പകരുകയും എഴുനൂറിലേറെ സിനിമകള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ്, കന്നട, തെലുങ്ക്, തുളു, ഉറുദു, ഒറിയ തുടങ്ങിയ ഭാഷകളിലും സംഗീതമൊരുക്കി.
'ആറാം തമ്പുരാന്റെ' പശ്ചാത്തലസംഗീതത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 'ഇന്‍ ദ് നെയിം ഓഫ് ബുദ്ധ' എന്ന ഇംഗ്ലിഷ് സിനിമയുടെ പശ്ചാത്തലസംഗീതത്തിനു മൂന്നു രാജ്യാന്തര അവാര്‍ഡുകളും 'നന്ദനം', '?ശാന്തം' എന്നിവയ്ക്ക് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
മുന്‍ ബാസ്‌കറ്റ് ബോള്‍ താരം ബീനയാണു ഭാര്യ. മകന്‍ അച്ചു രാജാമണിയും സംഗീത സംവിധാന രംഗത്തു സജീവമാണ്. മറ്റൊരു മകന്‍ ആദിത്യ അഭിഭാഷകനാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























