സിയാച്ചിന്‍ ഹിമപാതത്തില്‍ മരിച്ച മലയാളി ഉള്‍പ്പെടെയുള്ള 9 സൈനികരുടെ മൃതദേഹങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും

സിയാച്ചിന്‍ ഹിമപാതത്തില്‍ മരിച്ച മലയാളി ഉള്‍പ്പെടെ 9 സൈനികരുടെ മൃതദേഹങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും. സിയാച്ചിനിലെ ബേസ് ക്യാംപില്‍ നിന്ന് ലേയില്‍ എത്തിച്ച മൃതദേഹങ്ങളില്‍ സൈനിക മേധാവികള്‍ ആദരം അര്‍പ്പിക്കും. തുടര്‍ന്നാകും ഡല്‍ഹിയിലേക്ക് കൊണ്ടുവരിക. പതിനൊന്ന് മണിയോടെ ഡല്‍ഹി വ്യോമസേന താവളത്തില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളില്‍ സൈനികരുടെ സ്വദേശങ്ങളിലെത്തിക്കും. കൊല്ലം മണ്‍റോതുരുത്ത് സ്വദേശി സുധീഷാണ് ഹിമപാതത്തില്‍ മരണപ്പെട്ട മലയാളി. സുധീഷിന്റെ മൃതദേഹം വൈകിട്ടോടെ തിരുവനന്തപുരം വ്യോമസേന താവളത്തില്‍ എത്തിക്കുമെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























