ഭര്‍ത്താവിനു പിന്നാലെ ഭാര്യയും.... ഭര്‍ത്താവ് ജീവനൊടുക്കിയ വിവരമറിഞ്ഞ് യുവതിയും ആത്മഹത്യ ചെയ്ത നിലയില്‍
ഭര്‍ത്താവിനു പിന്നാലെ ഭാര്യയും.... ഭര്‍ത്താവ് ജീവനൊടുക്കിയ വിവരമറിഞ്ഞ് യുവതിയും ആത്മഹത്യ ചെയ്ത നിലയില്‍ .ദമ്പതികള്‍ക്ക് ഒരുവയസുള്ള പെണ്‍കുഞ്ഞുണ്ട്. ഗാസിയാബാദിലെ ജവഹര്‍നഗര്‍ ജി ബ്ലോക്കില്‍ താമസിക്കുന്ന വിജയ് പ്രതാപ് ചൗഹാന്‍(32), ഭാര്യ ശിവാനി(28) എന്നിവരാണ് മരിച്ചത്. ദമ്പതികള്‍ പതിവായി വഴക്കിടാറുണ്ടായിരുന്നെന്ന് പൊലീസ് .
വെള്ളിയാഴ്ചയും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വഴക്കിനു ശേഷം ശിവാനി വീട്ടില്‍ നിന്നിറങ്ങിപ്പോയി. വിജയ് പലതവണ തിരിച്ചുവിളിച്ചിട്ടും ശിവാനി വന്നില്ല. മടങ്ങിവന്നില്ലെങ്കില്‍ ഇനിയൊരിക്കലും തന്നെ കാണില്ലെന്ന് വിജയ് ഭീഷണിമുഴക്കുകയും ചെയ്തു.
അല്‍പസമയം കഴിഞ്ഞ് ബന്ധു ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് വിജയ്‌യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിനകത്ത് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഉടന്‍ തന്നെ അവര്‍ ശിവാനിയെ വിവരമറിയിച്ചു. ഉടന്‍ തന്നെ ശിവാനിയും ജീവനൊടുക്കുകയായിരുന്നു.
രണ്ടു പേരുടെയും മൃതദേഹങ്ങള്‍ പോസ?റ്റ്‌മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ ഗാസിയാബാദ് പൊലീസും ഡല്‍ഹി പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
"
https://www.facebook.com/Malayalivartha