Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി അക്രമിച്ച പ്രതിയെ പിടികൂടാന്‍ മുംബൈ പൊലീസിനെ സഹായിച്ചത് പ്രതി നടത്തിയ ഗൂഗിള്‍ പേ ഇടപാട്

20 JANUARY 2025 07:21 PM IST
മലയാളി വാര്‍ത്ത

നടന്‍ സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി അക്രമിച്ച പ്രതിയെ പിടികൂടാന്‍ മുംബൈ പൊലീസിനെ സഹായിച്ചത് പ്രതി നടത്തിയ ഗൂഗിള്‍ പേ ഇടപാട്. ശനിയാഴ്ച രാവിലെ പ്രതി വോര്‍ളിക്ക് സമീപത്തെ കടയില്‍ വച്ച് പൊറോട്ടയുടെയും കുപ്പിവെള്ളത്തിന്റെയും പണം ഗൂഗില്‍ പേയിലൂടെ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയിലേക്ക് നയിക്കാവുന്ന തെളിവുകള്‍ പൊലീസിനു ലഭിച്ചത്. അക്രമിയെ പിടികൂടുന്നതിനായി 300 ഉദ്യോഗസ്ഥരെയാണ് മുംബൈ പൊലീസ് നിയോഗിച്ചിരുന്നതെന്നാണ് വിവരം.

70 മണിക്കൂര്‍ മുംബൈ പൊലീസിനെ വട്ടം കറക്കിയ പ്രതിയെ പിടികൂടാന്‍ 600ലധികം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും അന്വേഷണം സംഘം പരിശോധിച്ചു. ഇതിനിടയിലായിരുന്നു ഗൂഗില്‍ പേ ഇടപാട് വഴിത്തിരിവായത്. വോര്‍ളിയിലെ സെഞ്ചറി മില്ലിന് സമീപമുള്ള കച്ചവടക്കാരനില്‍നിന്നായിരുന്നു പ്രതി പൊറോട്ടയും വെള്ളവും വാങ്ങിയത്. തുക ഗൂഗിള്‍ പേ വഴി നല്‍കി. കച്ചവടക്കാരനെ പൊലീസ് വിശദമായി ചോദ്യംചെയ്തതിലൂടെ പ്രതിയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചു. വൈകാതെ പ്രതിയെ താനെയില്‍നിന്നും പിടികൂടുകയായിരുന്നു. താനെയിലെ ലേബര്‍ ക്യാംപിന് സമീപത്തെ കണ്ടല്‍ക്കാടുകളില്‍ നിന്നായിരുന്നു പ്രതി പിടിയിലായത്.

വോര്‍ളിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് സെഞ്ചറി മില്ലിനടുത്തു പ്രതി കുറച്ചു നാളുകളായി താമസിച്ചിരുന്നതായും കണ്ടെത്തി. ഇതേ തുടര്‍ന്ന് ഏഴു സംഘങ്ങളായി തിരിഞ്ഞ് വോര്‍ളി-കോളിവാഡ പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു അന്വേഷണ സംഘം. പ്രതിയുടെ ചിത്രങ്ങള്‍ കച്ചവടക്കാര്‍ക്ക് കാണിച്ചു കൊടുത്തായിരുന്നു അന്വേഷണം ആദ്യം മുന്നോട്ട് പോയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (10 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (54 minutes ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (18 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (18 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (19 hours ago)

Malayali Vartha Recommends