ഷീന ബോറ കൊലപാതക കേസില്‍ മാധ്യമ ഭീമന്‍ പീറ്റര്‍ മുഖര്‍ജിക്കെതിരെ സിബിഐ കൊലപാതക കുറ്റം ചുമത്തി

ഷീന ബോറ കൊലപാതക കേസില്‍ മാധ്യമ ഭീമന്‍ പീറ്റര്‍ മുഖര്‍ജിക്കെതിരെ സിബിഐ കൊലപാതക കുറ്റം ചുമത്തി. പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് ഷീന ബോറ. രാജ്യത്തെ ഞെട്ടിച്ച കൊലപാതക കേസിലെ പ്രധാന പ്രതി ഷീന ബോറയുടെ അമ്മയായ ഇന്ദ്രാണി മുഖര്‍ജിയാണ്. കേസില്‍ ജയിലിലാണ് ഇന്ദ്രാണി മുഖര്‍ജി ഇപ്പോള്‍.
നേരത്തെ ഷീന ബോറ കൊലപാതകത്തില്‍ ഇന്ദ്രാണി മുഖര്‍ജിയും മുന്‍ ഭര്‍ത്താവ് സഞ്ചീവ് ഖന്നയും െ്രെഡവര്‍ ഷ്യാവര്‍ റോയും മാത്രമായിരുന്നു പ്രതികള്‍. കുറ്റപത്രത്തില്‍ പീറ്റര്‍ മുഖര്‍ജിയുടെ പേര് ചൊവ്വാഴ്ചയാണ് സിബിഐ ചേര്‍ത്തത്. 2015 നവംബറില്‍ പീറ്റര്‍ മുഖര്‍ജിയെ കേസുമായി ബന്ധപ്പെട്ട്് ചോദ്യം ചെയ്യുന്നതിന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഷീനയുടെ മരണത്തില്‍ ഒരു പ്രധാന റോള്‍ പീറ്ററിന് ഉണ്ടെന്നാണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇന്‍ഷുറന്‍സ് കാര്യങ്ങളിലും സ്വത്ത് സംബന്ധമായ കാര്യങ്ങളിലും പീറ്റര്‍ മുഖര്‍ജി അടുത്തിടെ നടത്തിയ ഇടപാടുകളാണ് സിബിഐയുടെ സംശയത്തെ ബലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിച്ചതിനും പീറ്റര്‍ മുഖര്‍ജിയുടെ മേല്‍ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























