എലി കടിച്ചാല്‍ നഷ്ടപരിപരിഹാരം കിട്ടും

തുരന്തോ എക്‌സ്പ്രസിലെ എസി കമ്പാര്‍ട്ട്‌മെന്റില്‍ എലിയുടെ കടിയേറ്റ യാത്രക്കാരന് റെയില്‍വേ 13,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോട്ടയം ഉപഭോക്തൃ കോടതി ഉത്തരവിട്ടു. കോട്ടയം വാഴൂര്‍ സ്വദേശി സിജെ ബുഷ് നല്‍കിയ പരാതിയിലാണ് നടപടി.
2012 മാര്‍ച്ചില്‍ മുംബൈയില്‍ നിന്നും എറണാകുളത്തേക്ക് തുരന്തോ എക്‌സ്പ്രസില്‍ യാത്രചെയ്യുന്നതിനിടെ തേര്‍ഡ് എസി കമ്പാര്‍ട്ട്‌മെന്റിനുള്ളില്‍ വച്ച് എലി കടിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.എന്നാല്‍ റെയില്‍വേ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ബുഷ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.
വിധി വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും കോടതിയില്‍ നഷ്ടപരിഹാരം കെട്ടിവയ്ക്കാന്‍ റെയില്‍വേ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ബുഷ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























