കാമുകിമാര്‍ക്ക് വേണ്ടി മോഷണം നടത്തുന്ന യുവാവ് അറസ്റ്റില്‍

കാമുകിമാര്‍ക്ക് വേണ്ടി മോഷണം തൊഴിലാക്കേണ്ടിവന്ന യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ബുല്‍ധാനാ ജില്ലയിലാണ് സംഭവം. നിരവധി മോഷണക്കേസുകളില്‍ 26കാരനെ പ്രതിയാക്കിയത് ഇയാള്‍ക്കുണ്ടായിരന്ന ഏഴ് കാമുകിമാരാണെന്ന് പോലീസ് പറയുന്നു. ഓംപ്രകാശ് രാഗ്‌നാഥ് ഖന്‍ഡാവേ എന്ന യുവാവാണ് അറസ്റ്റിലായത്. സ്ഥിരം മദ്യപാനിയായ ഇയാള്‍ ആഢംബര ജീവിതമാണ് നടത്തിപ്പോന്നത്. പ്രതിയുടെ ഏഴ് കാമുകിമാരും പ്രതിയെപ്പോലെതന്നെ ആഢംബര ജീവിതം ഇഷ്ടപ്പെട്ടിരുന്നവരാണ്. കാമുകിമാരെ സന്തോഷിപ്പിക്കുന്നതിനാണ് ഇയാള്‍ മോഷണം തൊഴിലാക്കിയത്.
ഓംപ്രകാശ് എ.സി കോച്ചുകളില്‍ മാത്രമാണ് സഞ്ചരിച്ചിരുന്നത്. ഇയാളില്‍നിന്നും പോലീസ് 17 മൊബൈല്‍ ഫോണുകളും 4.5 ലക്ഷം രൂപയും കണ്ടെടുത്തു. ഇയാള്‍ക്കെതിരെ ചത്തീസ്ഗഢ്, മധ്യപ്രദേശ്, വാര്‍ധ, ഭുസാവാല്‍, പൂനെ തുടങ്ങിയ സ്ഥലങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി പോലീസ് വ്യക്തമാക്കുന്നു. എല്ലാ മോഷണങ്ങളുടെയും ലക്ഷ്യം കാമുകിമാരുടെ സന്തോഷത്തിന് പണം കണ്ടെത്തുകയായിരുന്നു.
ഓംപ്രകാശിന്റെ കാമുകിമാരില്‍ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിനി ഉള്ളതായും പോലീസ് വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പ്രണയത്തിലായത്. പെണ്‍കുട്ടിക്ക് നിരവധി ആഢംബര സമ്മാനങ്ങള്‍ ഇയാള്‍ നല്‍കിയതായി പോലീസ് സ്ഥിരീകരിച്ചു. പെണ്‍കുട്ടിയെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പോലീസിന്റെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























