ചാരപ്രവര്‍ത്തനം ആരോപിച്ച് ഇന്ത്യന്‍ യുവാവിന് പാക്കിസ്ഥാനില്‍ മൂന്നുവര്‍ഷം തടവ്

ചാരപ്രവര്‍ത്തനം ആരോപിച്ച് പാക്ക് പട്ടാള കോടതി ഇന്ത്യാക്കാരനെ മൂന്നുവര്‍ഷം തടവിനു ശിക്ഷിച്ചു. മുംബൈ സ്വദേശിയായ ഹമീദ് നെഹല്‍ അന്‍സാരിയെ (31) ആണ് ഖൈബര്‍ പക്തുംക പ്രവിശ്യയിലെ കോഹത്തിലുള്ള പട്ടാള കോടതി ശിക്ഷിച്ചത്. പെഷാവര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയ അന്‍സാരിയെ ബന്ധപ്പെടാന്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അനുമതി തേടി.
എന്‍ജിനീയറായ അന്‍സാരി 2012 നവംബറിലാണ് പാക്ക് പട്ടാളത്തിന്റെ പിടിയിലാകുന്നത്. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനാണ് തന്റെ മകന്‍ അഫ്ഗാന്‍ വഴി പാക്കിസ്ഥാനിലെത്തിയതെന്നും അവന്‍ ചാരനല്ലെന്നും അന്‍സാരിയുടെ മാതാവ് ഫൗസിയ പറയുന്നു. അഫ്ഗാന്‍ വഴി പാക്കിസ്ഥാനിലേക്കു വീസ ഇല്ലാതെ കടക്കാനാകുമെന്ന ചില സുഹൃത്തുക്കളുടെ ഉപദേശത്തിനു വഴങ്ങിയാണ് അവന്‍ യുവതിയെ കാണാന്‍ പുറപ്പെട്ടതെന്നും അവര്‍ പറഞ്ഞു.
ഫൗസിയ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയെ തുടര്‍ന്നാണ് അന്‍സാരി പട്ടാളത്തിന്റെ കസ്റ്റഡിയിലുണ്ടെന്നും വിചാരണ നേരിടുകയാണെന്നും പാക്കിസ്ഥാന്‍ അധികൃതര്‍ സമ്മതിച്ചത്. പിടിയിലാവുമ്പോള്‍ അന്‍സാരിയുടെ പക്കല്‍ രഹസ്യസ്വഭാവമുള്ള രേഖകള്‍ ഉണ്ടായിരുന്നുവെന്നാണ് പാക്ക് ഭാഷ്യം. അന്‍സാരിക്ക് ഏഴ് ഫേസ്ബുക്ക് അക്കൗണ്ടുകളും 30 ഈ-മെയില്‍ വിലാസവും ഉണ്ടെന്നും അവര്‍ ആരോപിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























