ഷീന ബോറ വധക്കേസില്‍ പീറ്റര്‍ മുഖര്‍ജിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ഷീന ബോറ കൊലക്കേസില്‍ മുന്‍ സ്റ്റാര്‍ ഇന്ത്യ മേധാവി പീറ്റര്‍ മുഖര്‍ജിക്കെതിരെ സി.ബി.ഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ചൊവ്വാഴ്ച അഡീഷനല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ആര്‍.വി. അഡൊണെക്ക് മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 52 സാക്ഷികളുടെ മൊഴിയും അതുമായി ബന്ധപ്പെട്ട രേഖകളും കുറ്റപത്രത്തിനൊപ്പം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
പീറ്റര്‍ മുഖര്‍ജിയുടെ രണ്ടാം ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടെ മകളാണ് ഷീന ബോറ. നാലു വര്‍ഷം മുമ്പ് ഷീന ബോറയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റായ്ഗഢ് ജില്ലയിലെ വിജനമായ ഗ്രാമത്തില്‍ കൊണ്ടുപോയി കത്തിച്ചെന്നാണ് കേസ്. ഇന്ദ്രാണി മുഖര്‍ജിയാണ് മുഖ്യപ്രതി.ഇന്ദ്രാണിക്കൊപ്പം അവരുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, െ്രെഡവര്‍ ശ്യാംവര്‍ റായ് എന്നിവരും കേസില്‍ പ്രതികളാണ്. ഇവര്‍ക്കെതിരെ സി.ബി.ഐ നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
കഴിഞ്ഞ നവംബര്‍ 19നാണ് സി.ബി.ഐ പീറ്റര്‍ മുഖര്‍ജിയെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തെക്കുറിച്ച് പീറ്റര്‍ക്ക് അറിയാമായിരുന്നുവെന്ന് അന്ന് സി.ബി.ഐ പറഞ്ഞിരുന്നു. ഇന്ദ്രാണി അറസ്റ്റിലായതോടെ പീറ്റര്‍ അറസ്റ്റിലായത്. സാമ്പത്തിക, സ്വത്തുതാല്‍പര്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























