ജവാന്റെ ശവമഞ്ചത്തില്‍ മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം ഒട്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ്

മരണവീട്ടിലും രാഷ്ട്രീയക്കാരുടെ നോട്ടം വോട്ടിലാണെന്ന് കേട്ടുകേള്‍വിയെ ഉള്ളൂ. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നടന്ന സംഭവം രാഷ്ട്രീയകളിയുടെ മറ്റൊരു മുഖമായിരുന്നു. സിയാച്ചിനില്‍ ഹിമപാതത്തില്‍ മരിച്ച ജവാന്റെ സംസ്‌കാരചടങ്ങും രാഷ്ട്രീയ നേട്ടമാക്കാന്‍ ഒരു മന്ത്രി നടത്തിയ നീക്കമാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ജവാന്റെ ശവമഞ്ചത്തില്‍ മുഖ്യമന്ത്രി ജയലളിയുടെ ചിത്രം ഒട്ടിക്കുകയാണ് ഈ മന്ത്രി ചെയ്തത്.
സൈന്യത്തിലെ ശിപായി ആയിരുന്ന ജി.ഗണേഷന്റെ സംസ്‌കാര ചടങ്ങിനിടെയായിരുന്നു ഈ സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ മധുരയില്‍ കൊണ്ടുവന്ന മൃതദേഹത്തില്‍ നാട്ടുകാര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തിരക്കുകൂട്ടുന്നതിനിടെ കടന്നുവന്ന മന്ത്രി ശവമഞ്ചത്തില്‍ മുഖ്യമന്ത്രിയുടെ ചിത്രം പതിക്കുകയായിരുന്നു. മന്ത്രി സെല്ലൂര്‍ രാജുവിന്റെതാണ് ഈ നടപടി. കലക്ടര്‍ വീര രാഘവ റാവുവിനൊപ്പം എത്തിയ മന്ത്രി ജവാന്റെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. എന്നാല്‍ ഇതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് കൊടുക്കാതെ പിന്മാറാന്‍ തയ്യാറാത്ത മന്ത്രി ജവാന്റെ അമ്മയെ കണ്ട് താന്‍ പണം നല്‍കിയ കാര്യവും ഓര്‍മ്മിപ്പിച്ചു.
ശവമഞ്ചത്തില്‍ മുഖ്യമന്ത്രിയുടെ ചിത്രം പതിപ്പിച്ചത് പ്രദേശവാസികളുടെ കടുത്ത എതിര്‍പ്പിന് ഇടയാക്കിയെങ്കിലും സംഭവത്തോട് പ്രതികരിക്കാന്‍ മന്ത്രിയും കലക്ടറും തയ്യാറായില്ല. ഈ വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇരിക്കേ വീണുകിട്ടുന്ന എല്ലാ അവസരങ്ങളും മുതലാക്കാനുള്ള നീക്കമാണ് എ.ഐ.എ.ഡി.എം.കെ നടത്തുന്നത്്. മുഖ്യമന്ത്രിക്ക് പരമാവധി പബ്ലിസിറ്റി നല്‍കാനാണ് ഇവര്‍ അവസരം ഉപയോഗിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ചെന്നൈയിലുണ്ടായ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടതിലും ജനങ്ങളും മറ്റു സംഘടനകളും അയച്ചുനല്‍കി ദുരിതാശ്വാസ സാധനങ്ങളില്‍ എ.ഐ.എ.ഡി.എം പ്രവര്‍ത്തകര്‍ ജയലളിതയുടെ സ്റ്റിക്കര്‍ പതിപ്പിച്ചതായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന വോളണ്ടിയര്‍മാര്‍ പരാതിപ്പെട്ടതും വലിയ വിവാദമായിരുന്നു. പിന്നീട് തമിഴ്‌നാട്ടില്‍ നടത്തിയ സമൂഹവിവാദത്തിലും അമ്മ ബ്രാന്‍ഡിങ്ങ് വിവാദത്തിലായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























