സ്ത്രീധനം നല്‍കാത്ത ഭാര്യയെ ഭര്‍ത്താവ് അശ്ലീല സിനിമാ നിര്‍മ്മാതാക്കള്‍ക്ക് വിറ്റു

വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രമായ യുവതിയെ ഭര്‍ത്താവ് അശ്ലീല സിനിമാ നിര്‍മ്മാതാക്കള്‍ക്ക് വിറ്റു.
ബിഹാറിലെ സരണ്‍ സ്വദേശിയായ യുവതി സംഭവം മനസിലാക്കി യതോടെ ഹരിയാനയിലുള്ള ഭര്‍ത്തൃഗൃഹത്തില്‍ നിന്നും രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തി. യുവതിയുടെ ഭര്‍ത്താവും സഹോദ രിയും ചേര്‍ന്ന് യുവതിയെ വിറ്റത് ഏഴ് ലക്ഷം രൂപയ്ക്കാണ്.
രണ്ടു ലക്ഷം രൂപയും ഒരു മോട്ടോര്‍ സൈക്കിളും സ്ത്രീധനമായി നല്‍കണമെന്നായിരുന്നു ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ സാമ്പത്തിക നില മോശമായതിനാല്‍ യുവതിയുടെ കുടുംബത്തിന് അതിനു കഴിഞ്ഞില്ല. ഇത് പറഞ്ഞ് തന്നെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് യുവതി തരയ്യ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
സിനിമാ നിര്‍മ്മാതാക്കളുമായി കരാര്‍ ഉറപ്പിച്ചതിന്റെ പിറ്റേ ദിവസം തന്നെ കൈമാറുമെന്ന് മനസിലാക്കിയ യുവതി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























