കന്നയ്യകുമാറിനെ അഭിഭാഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചു, കനയ്യകുമാറിന്റെ ജീവന് ഭീഷണി

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കന്നയ്യകുമാറിനെ ഹാജരാക്കുന്ന പട്യാല കോടതിയില്‍ വീണ്ടും ആര്‍എസ്എസ് അനുകൂല അഭിഭാഷകരുടെ തേര്‍വാഴ്ച. കോടതിയില്‍ ഹാജരാക്കുന്നതിനിടെ കന്നയ്യകുമാറിനെ അഭിഭാഷകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും കല്ലെറിയുകയും ചെയ്തു. ക്യാമറകള്‍ തല്ലിത്തകര്‍ത്തു. സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശമുണ്ടായിട്ടും അക്രമം തടയാതെ പൊലീസ് കാഴ്ച്ചക്കാരായി.
കോടതിയില്‍ ഹാജരാക്കുന്നതിനിടയില്‍ ആര്‍എസ്എസ് അഭിഭാഷകരില്‍ ഒരാള്‍ കന്നയ്യകുമാറിനെ മര്‍ദിച്ചു. നിലത്തുവീണ കന്നയ്യകുമാറിനെ അഭിഭാഷകര്‍ വട്ടംകൂടിയിട്ട് ചവിട്ടുകയും ചെയ്തു.കന്നയ്യകുമാറിനെ ഹാജരാക്കുന്ന വേളയില്‍ വളരെക്കുറച്ച് പൊലീസുകാര്‍ മാത്രമാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്.
അഭിഭാഷകരുടെ അക്രമത്തില്‍ അടിയന്തരമായി ഇടപെട്ട സുപ്രീംകോടതി ജോയിന്റ് കമ്മിഷനെ അന്വേഷണത്തിനായി നിയോഗിച്ചു. കോടതി നിര്‍ദേശം പാലിക്കാത്തതിന് ഡല്‍ഹി പൊലീസിന്റെ അഭിഭാഷകനെ വളിച്ചുവരുത്തിയിരിക്കുകയാണ്. മുദ്രാവാക്യം വിളികളുമായി അഭിഭാഷകര്‍ കോടതിയ്ക്ക് പുറത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. കാര്യമായ പരിശോധനപോലുമില്ലാതെയാണ് അഭിഭാഷക വേഷം ധരിച്ചവരെ പൊലീസ് കടത്തിവിടുന്നത്. സുരക്ഷ ഉറപ്പാക്കാണമെന്ന സുപ്രീം കോടതി നിര്‍ദേശം ഉണ്ടായിരുന്നുവെങ്കിലും ഇത് പാലിച്ചില്ല. പദവി നോക്കാതെ അക്രമികള്‍ക്കെതിരെ നടപടിയെടുക്കൂവെന്ന് ഡല്‍ഹി പൊലീസിന് സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശം പിന്നീട് നല്‍കി.
കഴിഞ്ഞ ദിവസം അക്രമം അഴിച്ചുവിട്ട ആര്‍എസ്എസ് അനുകൂല അഭിഭാഷകര്‍ തന്നെയാണ് ഇന്നും മാധ്യമപ്രവര്‍ത്തകര്‍ക്കും, മറ്റ് അഭിഭാഷകര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടിരിക്കുന്നത്. ഫസ്റ്റ് പോസ്റ്റിന്റെ ഫോട്ടോഗ്രാഫറായ താരീഖ് അന്‍വറിനെ അക്രമികള്‍ വളഞ്ഞിട്ട് തല്ലി. കൂടാതെ നിരവധി അഭിഭാഷകരെയും ആര്‍എസ്എസ് അനുകൂല അഭിഭാഷകര്‍ മര്‍ദിച്ചു.
കനയ്യകുമാറിന്റെ ജീവന് ഭീഷണിയുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച അഭിഭാഷകസംഘം കോടതിയെ ബോധിപ്പിച്ചു. പട്യാല കോടതിയില്‍ അഭിഭാഷകര്‍ ക്രൂരമായി കനയ്യയെ മര്‍ദിച്ചെന്നും സംഘം സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമെത്തിയ തങ്ങള്‍ പോലീസ് സംരക്ഷണമില്ലെങ്കില്‍ കൊല്ലപ്പെട്ടേനെ. വലിയ അധിക്ഷേപങ്ങളും അശ്ലീലപ്രയോഗവുമാണ് തങ്ങളും നേരിടേണ്ടി വന്നത്. തങ്ങള്‍ക്ക് നേരെ കല്ലേറ് ഉണ്ടായെന്നും സംഘം കോടതിയെ ബോധിപ്പിച്ചു. പാട്യാല കോടതിയില്‍ ഭികരാന്തരീക്ഷമാണ് തുടരുന്നതെന്നും കോടതിയെ അറിയിച്ചി്ട്ടുണ്ട്. പ്രമുഖ അഭിഭാഷകരായ കബില്‍ സിബല്‍, എഡിഎന്‍ റാവു, ദുശ്യന്ത് ദവെ, ഹിരണ്‍റാവത്ത് എന്നിവരാണ് ജസ്റ്റിസ് ചെലമേശ്വര്‍ പട്യാല കോടതിയിലേക്കയച്ച സംഘത്തിലുണ്ടായിരുന്നത്.
അതേ സമയം കനയ്യകുമാറിനെ മാര്‍ച്ച് രണ്ട് വരെ പട്യാലകോടതി റിമാന്റ് ചെയ്തു. കനയ്യകുമാറിന്റെ ജീവനി സുരക്, ഉറപ്പുവരുത്തേണ്ടത് ജയില്‍ വാര്‍ഡന്റെ ചുമതലയാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. മറ്റ് തടവുകാരില്‍ നിന്ന് മര്‍ദനമേല്‍ക്കാതെ സംരക്ഷണമേര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























