വി.എസ്.അച്യുതാനന്ദന്‍ ജെഎന്‍യു സന്ദര്‍ശിക്കും

വിദ്യാര്‍ഥി പ്രക്ഷോഭം നടക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല കേരള പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സന്ദര്‍ശിക്കും. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതിനായി വിഎസ് ഡല്‍ഹിയില്‍ ഉണ്ട്. ഇന്ന് ജെഎന്‍യു ക്യാംപസ് സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും സുരക്ഷാ കാരണങ്ങള്‍ കൊണ്ട് ഇത് മാറ്റുകയായിരുന്നു. എന്നാല്‍ തിരികെ കേരളത്തിലേക്ക് മടങ്ങുന്നതിന് മുന്‍പ് ജെഎന്‍യു സന്ദര്‍ശിച്ച് വിദ്യാര്‍ഥികളോട് അദ്ദേഹം ഐക്യദാര്‍ഢ്യം അറിയിക്കുമെന്ന് വിഎസ്സുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സിപിഎം നേതാവ് തോമസ് ഐസക് എംഎല്‍എ ജെഎന്‍യു സന്ദര്‍ശിച്ച് വിദ്യാര്‍ഥികളുമായി സംവദിച്ചിരുന്നു.
അഫ്‌സല്‍ ഗുരു അനുസ്മരണ ദിനത്തില്‍ സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറടക്കം പത്തോളം വിദ്യാര്‍ഥികളെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. റാലിക്കിടെ ദേശ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ കേസ്. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളും അധ്യാപകരും ജെഎന്‍യുവില്‍ സമരത്തിലാണ്. എന്നാല്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് അറസ്റ്റിലായ കനയ്യ കുമാര്‍ കോടതിയില്‍ പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























