കനയ്യകുമാറിന്റെ പ്രസംഗം രാജ്യവിരുദ്ധമല്ല :ശത്രുഘ്‌നന്‍ സിന്‍ഹ

രാജ്യവിരുദ്ധമോ ഭരണഘടനയ്ക്ക് വിരുദ്ധമായോ കനയ്യകുമാര്‍ പ്രസംഗത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് എംപി ശത്രുഘ്‌നന്‍ സിന്‍ഹ. രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെയും മറ്റു വിദ്യാര്‍ഥികളെയും പിന്തുണച്ച് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്ത്. ഉടന്‍ തന്നെ അദ്ദേഹം മോചിതനാകുമെന്നാണ് കരുതുന്നത്. അതിനായി പ്രാര്‍ഥിക്കുന്നുവെന്നും ശത്രുഘനന്‍ സിന്‍ഹ ട്വിറ്ററില്‍ പറഞ്ഞു.
ഒരു സ്ഥാപനത്തെ കളങ്കപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുമ്പോള്‍ നമ്മള്‍ വളരെ ശ്രദ്ധിക്കണം. അവര്‍ നമ്മുടെ തന്നെ കുട്ടികളാണ്, നമ്മുടെ വിദ്യാര്‍ഥികളാണെന്നും സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. രാഷ്ട്രീയക്കാര്‍ക്ക് കൃത്യമായി അറിയാവുന്ന പ്രതിസന്ധിയിലൂടെയാണ് ജെഎന്‍യു നീങ്ങിക്കൊണ്ടിരിക്കുന്നത്. രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടുകയും മഹത്തായ ചരിത്രമുള്ളതുമായ ഒരു സ്ഥാപനമാണിത്. മികവുറ്റ അധ്യാപകരും വിദ്യാര്‍ഥികളും ഉള്ള സ്ഥലമാണിത്. മറ്റു പ്രശ്‌നങ്ങളില്‍ നിന്നു ഈ സ്ഥാപനത്തെ രക്ഷിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























