ഹനുമാന്‍ തന്നെ നേരിട്ട് ഹാജരാകണമെന്ന് കോടതി

റോഡ് കയ്യേറി പ്രതിമ സ്ഥാപിച്ചിരിക്കുന്നതിനാല്‍ കഴിഞ്ഞയാഴ്ച ഒരു കോടതി ഹനുമാന്‍ പ്രതിമയ്ക്ക് നോട്ടീസ് അയച്ചു. സംഭവത്തില്‍ ഹനുമാന്‍ തന്നെ നേരിട്ട് ഹാജരാകണമെന്ന് മറ്റൊരു കോടതിയും ഉത്തരവിട്ടു. ബീഹാറിലാണ് വിചിത്രമായ ഈ ഉത്തരവുകള്‍ ഉണ്ടായിരിക്കുന്നത്.കേസ് കേട്ട കോടതി ഇന്നലെ കേസിലെ പ്രതിയായ ഹനുമാന്‍ ഭഗവാനോട് നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടു. ഉത്തരവ് ചില ഉദ്യോഗസ്ഥര്‍ ഹുമാന്‍ വിഗ്രഹത്തില്‍ പതിക്കുകയും ചെയ്തു.രോഹ്താസ് ജില്ലയിലെ മജിസ്‌ട്രേറ്റ് കോടതിയാണ് ഹനുമാനോട് നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടത്. റോഡ് വീതികൂട്ടാനായി ഹനുമാന്‍ക്ഷേത്രം പൊളിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണു പൊതുമരാമത്തു വകുപ്പ് കോടതിയെ സമീപിച്ചത്.രോക്ഷാകുലരായ ബി.ജെ.പി, ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ നോട്ടീസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























