സ്ത്രീധനം നല്‍കിയില്ല, ഭാര്യയെ ഏഴ് ലക്ഷം രൂപയ്ക്ക് വിറ്റു

സ്ത്രീധനം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഭാര്യയെ യുവാവ് ഒരു രാത്രിക്ക് ഏഴു ലക്ഷം രൂപയ്ക്കു വിറ്റു. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് യുവതി ഭര്‍തൃ ഗൃഹത്തില്‍ നിന്നും രക്ഷപെട്ടു. ഹരിയാനയിലെ പതികരയിലായിരുന്നു സംഭവം. ബിഹാറിലെ സരണ്‍ ജില്ലയിലെ താരിയ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഭര്‍ത്താവ് വിറ്റത്. ഒന്നരമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനു ശേഷം ഭര്‍ത്താവിന്റെ വീട്ടുകാര്‍ യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ടു മാനസികമായി പീഡിപ്പിക്കാന്‍ ആരംഭിച്ചതായി പറയുന്നു. പെണ്‍കുട്ടിയുടെ പിതാവ് വാഗ്ദാനം നല്‍കിയ രണ്ടു ലക്ഷം രൂപയും ബൈക്കും ആവശ്യപ്പെട്ടായിരുന്നു പീഡനം. എന്നാല്‍ ഇത് നല്‍കാന്‍ ഉടന്‍ കഴിയില്ലെന്നു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയിച്ചതോടെയാണ് വില്‍പ്പന നടത്തിയത്. അശ്ലീല സിനിമ എടുക്കുന്ന ആളുകള്‍ക്കാണ് പെണ്‍കുട്ടിയെ വിറ്റത്. സംഭവം ഭര്‍ത്താവിന്റെ സഹോദരിയില്‍ നിന്നും അറിഞ്ഞ പെണ്‍കുട്ടി അവിടെനിന്നും രക്ഷപെടുകയായിരുന്നു. സ്വന്തം വീട്ടിലെത്തിയ പെണ്‍കുട്ടി ബന്ധുക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























