കേന്ദ്ര സര്‍വകലാശാലകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ കേന്ദ്ര നിര്‍ദേശം

എല്ലാ കേന്ദ്ര സര്‍വകലാശാലകളിലും ദേശീയ പതാക ഉയര്‍ത്താന്‍ കേന്ദ്ര മാനവവിഭശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം. കാമ്പസില്‍ എല്ലാവര്‍ക്കും കാണത്തക്ക വിധം പതാക ഉയര്‍ത്താനാണ് നിര്‍ദേശം. കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി വിളിച്ചുകൂട്ടിയ കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ് കാമ്ബസുകളില്‍ നിര്‍ബന്ധമായും ദേശീയപതാക ഉയര്‍ത്തണമെന്ന തീരുമാനമെടുത്തത്.
അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ട ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ആയിരിക്കും ആദ്യം ദേശീയപതാക ഉയരുക.കാമ്പസുകളില്‍ ദേശീയ വികാരം ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നിര്‍ദേശം കേന്ദ്രം മുന്നോട്ട് വച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























