എട്ടു വയസുകാരിയെ പീഡിപ്പിച്ചു, പുറത്തു പറയാതിരിക്കാന്‍ രണ്ടു രൂപ നല്‍കി

ലക്‌നോവില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ച ശേഷം രണ്ടു രൂപ നല്‍കി നിശബ്ദയാക്കാന്‍ ശ്രമിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ മീന്‍ഗഞ്ചിലാണു സംഭവം. സ്‌കൂളിലേക്കു പോകുന്നതിനിടെ എട്ടു വയസുകാരിയെ വനത്തിനുള്ളിലേക്കു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കൂട്ടുകാരിയും ഒപ്പമുണ്ടായിരുന്നു. എട്ടു വയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിനിടെ ബഹളംകൂട്ടിയ കൂട്ടുകാരിയെ അക്രമി അടിച്ചുവീഴ്ത്തി.
തുടര്‍ന്ന് സംഭവത്തെക്കുറിച്ച് ആരോടും പറയാതിരിക്കാന്‍ രണ്ടു കുട്ടികള്‍ക്കും രണ്ടു രൂപ വീതം നല്‍കുകയും ചെയ്തു. പിന്നീട് കുട്ടികള്‍ വീട്ടിലെത്തി സംഭവം വിവരിച്ചതോടെയാണ് പീഡനവിവരം പുറംലോകമറിയുന്നത്. രണ്ടു പെണ്‍കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നു പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് ആരാണെന്ന് വ്യത്മായിട്ടില്ലെങ്കിലും സംഭവത്തില്‍ അജ്ഞാതനെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























