അജിത് ഡോവൽ കഥകൾ..പാകിസ്ഥാനിൽ ചാരപ്പണിക്കിടയിൽ അജിത് ഡോവൽ പിടിക്കപ്പെട്ടു..ഹിന്ദുവാണെന്ന് ഒരാൾ തിരിച്ചറിഞ്ഞു, ചതിച്ചത് ചെവി.. തന്റെ വ്യക്തിത്വം കണ്ടുപിടിക്കപ്പെട്ട ഒരു സംഭവം ..

അരനൂറ്റാണ്ടായി ഇന്ത്യയുടെ ഇന്റലിജൻസ് രംഗത്ത് നിരന്തരം മുഴങ്ങിക്കേൾക്കുന്ന പേരാണ് അജിത് ഡോവലിന്റേത്. കേരളത്തിൽ കോട്ടയത്തെ പോലീസ് ഉദ്യോഗസ്ഥനായി തന്റെ ഔദ്യോഗികജീവിതം തുടങ്ങിയ ഡോവൽ ഇപ്പോൾ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ്. ദീർഘമായ തന്റെ ഔദ്യോഗികയാത്രയിൽ ഒട്ടേറെ രഹസ്യാന്വേഷണ ഓപ്പറേഷനുകൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഓരോന്നുകഴിയുമ്പോഴും ഡോവലിനെക്കുറിച്ചുള്ള കഥകൾ ജനപ്രിയങ്ങളായി. രാജ്യം 1989-ൽ ഡോവലിനെ കീർത്തിചക്ര നൽകി ആദരിച്ചു.
പല ജന്മങ്ങളിൽ, പലവേഷങ്ങളിൽ, ഭാവങ്ങളിൽ അദ്ദേഹം തുടരുന്നു...എല്ലാ കാലത്തും അജിത് ഡോവലിനെക്കുറിച്ചുള്ള വാർത്തകളിൽ യാഥാർഥ്യവും അതിശയോക്തിയും പല അളവുകളിൽ കലർന്നിരുന്നു. ദേശദേശാന്തരങ്ങളിലെ നാടോടിക്കഥകളിലെ വീരനായകരെപ്പോലെ ഡോവലിനെക്കുറിച്ചുള്ള കഥകളും കാറ്റിലും കടലിലും നിറഞ്ഞ് കാതുകളിൽനിന്ന് കാതുകളിലേക്ക് പരന്നു. അതിലെ നെല്ലും പതിരും വേർതിരിക്കാൻ ശ്രമിച്ചവർക്കാർക്കും കൃത്യവും തൃപ്തവുമായ ഉത്തരം ലഭിച്ചിട്ടില്ല. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ പല ജന്മങ്ങളിൽ, പല ഭാവങ്ങളിൽ പലയിടത്തും ഈ കുറിയ മനുഷ്യൻ ഉണ്ടായിരുന്നു;
പല ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ കുശാഗ്രബുദ്ധിയാണ് ഭാരതത്തിന്റെ ജീവൻ . തന്റെ പൂർവികരിൽ നിന്നും മറ്റ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളിൽനിന്ന് വ്യത്യസ്തനായി ഡോവൽ എപ്പോഴുംഒരു ‘ഓപ്പറേഷൻസ് മാൻ’ ആയിരുന്നു. ഇന്ത്യൻ ‘ജെയിംസ് ബോണ്ട്്’ എന്നും ‘അദ്ദേഹത്തെ വിളിക്കാറുണ്ട്. ‘ഡീപ് സ്റ്റേറ്റാ’യ പാകിസ്താനിലാണ് ഡോവലിന്റെ സാഹസിക ജീവിതം ഏറ്റവുമധികം ജീവിച്ചത് .ആറു വർഷം അദ്ദേഹം അവിടെയുണ്ടായിരുന്നു. പാകിസ്താന്റെ കഹൂത ആണവനിലയം നിൽക്കുന്ന നഗരത്തിൽ ശാസ്ത്രജ്ഞന്മാർ മുടിവെട്ടുന്ന ബാർബർ ഷോപ്പിൽ കയറി ഡോവൽ അവിടെനിന്ന് വെട്ടിയിട്ട തലമുടികൾ ശേഖരിച്ചു എന്ന കേൾക്കാനിമ്പമുള്ളതും വസ്തുതാപരമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതുമായ ഒരു കഥയുണ്ട്.
ഈ മുടിയിൽനിന്ന് ആണവ നിലയത്തിൽ പാകിസ്താൻ ഉപയോഗിക്കുന്ന യുറേനിയത്തിന്റെ തരം തിരിച്ചറിയാൻ സാധിക്കും എന്നാണ് വാദം.ഇപ്പോഴിതാ ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് വേണ്ടി പാകിസ്ഥാനിൽ പ്രവർത്തിക്കവെ തന്റെ വ്യക്തിത്വം കണ്ടുപിടിക്കപ്പെട്ട ഒരു സംഭവം അജിത് ഡോവൽ തന്നെ ഒരിക്കൽ വെളിപ്പെടുത്തുകയുണ്ടായി.അതൊരു മാധ്യമത്തിലൂടെ വന്നത് ഇപ്പോൾ ചർച്ചയാവുകയാണ് . 'ലാഹോറിൽ ഭാരി അലി എന്ന പേരായ വലിയൊരു പള്ളിയുണ്ട്. ധാരാളം ആളുകൾ വന്നുപോകുന്ന സ്ഥലം. സ്വാഭാവികമായി ഞാനും പലതവണ ആ പള്ളിയിൽ പോകുമായിരുന്നു. പാകിസ്ഥാനിൽ ഞാൻ മുസ്ളിം ആയി മുസ്ളിങ്ങൾക്കൊപ്പമാണ് ജീവിച്ചത്.
ആർക്കും ഒരു സംശയവും തോന്നാത്ത തരത്തിലായിരുന്നു പ്രവർത്തനം. അങ്ങനെയിരിക്കെ ഒരുദിവസം വളരെ പ്രായമേറിയ ഒരു മനുഷ്യൻ എന്നെ അയാളുടെ അടുത്തേക്ക് വിളിച്ചു.വെളുത്ത താടി നീട്ടി വളർത്തിയ രൂപമായിരുന്നു അയാൾക്ക്. അടുത്തെത്തിയപ്പോൾ നിങ്ങൾ ഹിന്ദുവാണോ എന്നായിരുന്നു ആ മനുഷ്യന്റെ ചോദ്യം. അല്ല എന്ന് മറുപടി നൽകി. എങ്കിൽ എനിക്കൊപ്പം വരൂ എന്ന് പറഞ്ഞ് അയാൾ എന്നെ പള്ളിയ‌്ക്ക് അകത്തേക്ക് കൊണ്ടുപോയി. ഒരു ചെറിയ റൂമിനുള്ളിൽ കയറി ഉടനെ വാതിൽ അടച്ചു. എന്നിട്ട് പറഞ്ഞു, നിങ്ങൾ ഹിന്ദു തന്നെയാണ്. തെളിവായി കണ്ടെത്തിയത് എന്റെ കാതിലുണ്ടായിരുന്ന കമ്മൽ കുത്തിയ പാടായിരുന്നു.
തുടർന്ന് ഇസ്ളാം മതത്തിലേക്ക് പരിവർത്തനം ചെയ്‌തതാണെന്ന് പറഞ്ഞെങ്കിലും വിശ്വസിച്ചില്ല. എത്രയും പെട്ടെന്ന് പ്ളാസ്‌റ്റിക് സർജറി ചെയ‌്തോളൂ, അല്ലെങ്കിൽ പിടിക്കപ്പെടും എന്നും മുന്നറിയിപ്പ് നൽകി. എന്നിട്ട് ഒരുകാര്യം കൂടി ആ മനുഷ്യൻ പറഞ്ഞു. ഞാനും ഒരു ഹിന്ദുവാണ്. എന്റെസ്വന്തക്കാരെയെല്ലാം ഇവിടുള്ളവർ കൊലപ്പെടുത്തി. നിങ്ങളെ പോലെയുള്ളവർ ഇവിടുണ്ട് എന്നറിയുന്നതിൽ സന്തോഷം.''എന്ന് പറഞ്ഞു കൊണ്ടാണ് ആ സംഭാഷണം അവസാനിക്കുന്നത് .
https://www.facebook.com/Malayalivartha