ഡോക്ടറേറ്റ് എനിക്ക് വേണ്ട... ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് മോഡി നിരസിച്ചു

ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരസിച്ചു. ഇത്തരം ഡിഗ്രികള്‍ സ്വന്തമാക്കുന്നത് തന്റെ നയങ്ങള്‍ക്കു ചേര്‍ന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടറേറ്റ് നിരസിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.ഈ മാസം 22 മുതല്‍ മോദി ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സന്ദര്‍ശനം നടത്തുന്നുണ്്ട്. ഇത് ആദ്യമായല്ല മോദി ഡോക്ടറേറ്റ് നിരസിക്കുന്നത്. 2014 ജനുവരിയില്‍ യുഎസ് സന്ദര്‍ശന സമയത്ത് ലൂസിയാന യൂണിവേഴ്‌സിറ്റി വാഗ്ദാനം ചെയ്ത ഡോക്ടറേറ്റ് ബഹുമതി മോദി നിരസിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്നു കാലത്തും മോദി ഇത്തരം ബഹുമതികള്‍ സ്വീകരിച്ചിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























