ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ലോകത്തിലെ മൂന്നാമത്തെ രാഷ്ട്രീയ നേതാവ് മോഡി

ഫേസ്ബുക്കിനും ട്വിറ്ററിനും പിന്നാലെ ഫോട്ടോ ഷെയറിംഗ് വെബ്‌സൈറ്റായ ഇന്‍സ്റ്റഗ്രാമിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റാറാകുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ലോകത്തിലെ മൂന്നാമത്തെ രാഷ്ട്രീയ നേതാവാണ് മോദി.
മോദിക്കു മുന്നില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ആറു മില്യണ്‍ ഫോളോവേഴ്‌സുള്ള യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും, രണ്ടു മില്യണ്‍ ഫോളോവേഴ്‌സുള്ള റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെഡ്‌വിദേവുമാണ് ഉള്ളത്. 1.7 മില്യണ്‍ ഫോളോവേഴ്‌സാണ് മോദിയുടേത്. ഇതുവരെ 37 ഫോട്ടോകളാണ് മോദി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോദിയുടെ ഒരു പോസ്റ്റിന് 42,439 പേരാണ് ശരാശരി ലൈക്കും കമന്റും നല്‍കുന്നത്. ലോകത്താകമാനം 305 രാഷ്ട്രതലവന്മാരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ് കണക്കിനെടുത്തിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























